WhatsAppൽ പരാതികൾ ഫയൽ ചെയ്യാം; എങ്ങനെയെന്നോ?

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 19 Mar 2023 10:23 IST
HIGHLIGHTS
  • WhatsAppൽ പരാതികൾ ഫയൽ ചെയ്യാം

  • ഇതിനായി ചാറ്റ്ബോട്ട് സഹായിക്കും

WhatsAppൽ പരാതികൾ ഫയൽ ചെയ്യാം; എങ്ങനെയെന്നോ?
WhatsAppൽ പരാതികൾ ഫയൽ ചെയ്യാം; എങ്ങനെയെന്നോ?

വാട്സ്ആപ്പ് പോലെ സൌകര്യപ്രദമായ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനില്ലെന്ന് പറയാം. എന്നാൽ, WhatsAppൽ ഉണ്ടാകുന്ന പരാതികളും മറ്റും ഫയൽ ചെയ്യുന്നതിന് ഒരു കൃത്യമായ മാർഗമില്ലെന്ന് തോന്നിയിട്ടില്ലേ?
ഇപ്പോഴിതാ പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള ഒരു മാധ്യമമായി പുതിയ ചാറ്റ്ബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.

WhatsAppന്റെ ഈ പുതിയ സംവിധാനം

ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിലൂടെ അപേക്ഷിക്കാം. കൂടാതെ, പരാതി ഫയൽ ചെയ്യാൻ, ഒരു ഉപയോക്താവിന് 8800001915 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ സന്ദേശം അയയ്‌ക്കാം. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ, ഉപഭോക്താവിന് തങ്ങളുടെ പരാതികളുടെ സ്റ്റാറ്റസ് പരിശോധിക്കാനും പരാതികൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവായ ചോദ്യങ്ങൾക്ക് ഉത്തരം നേടാനും ചാറ്റ്ബോട്ട് ഉപയോഗിക്കാവുന്നതാണ്. പരാതി രജിസ്ട്രേഷനും ഉപയോക്തൃ സംശയങ്ങൾക്കുമുള്ള ഈ പുതിയ സേവനം 24/7 മണിക്കൂറും ലഭ്യമാണ്.

എന്നാൽ, പരാതികൾ നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. പരാതി ശരിയായി ഫയൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പ്രക്രിയയിലുടനീളം ഇത് ഒരു ഉപയോക്താവിനെ നയിക്കുന്നു. പ്രക്രിയ പൂർത്തിയായി എന്ന് ഉറപ്പാക്കാൻ ഉപയോക്താവ് ആവശ്യമായ വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Anju M U
Anju M U

Email Email Anju M U

Follow Us Facebook Logo Facebook Logo Facebook Logo

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

Know how to file complaints on WhatsApp

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ