ജിയോയ്ക്ക് റെക്കോർഡ് മുന്നേറ്റം ;സ്പീഡിൽ മുന്നിൽ എന്ന് ട്രായ്

HIGHLIGHTS

വീണ്ടും നേട്ടം കൈവരിച്ചു ഇതാ റിയലൻസ് ജിയോ സർവീസുകൾ

ഇത്തവണ ഒക്ടോബർ മാസ്സത്തിലെ മികച്ച ഡൗൺലോഡ് സ്പീഡ് ആണ്

ജിയോയ്ക്ക് റെക്കോർഡ് മുന്നേറ്റം ;സ്പീഡിൽ മുന്നിൽ എന്ന് ട്രായ്

ചുരുങ്ങിയ കാലം കൊണ്ട് ടെലികോം മേഖലയിൽ ഒരു തരംഗം സൃഷ്ട്ടിച്ച കമ്പനികളിൽ ഒന്നാണ് റിയലൻസ് ജിയോ .വളരെ കുറഞ്ഞ ചിലവിൽ മികച്ച സ്പീഡിൽ ഓഫറുകൾ നൽകുന്നതിൽ നിലവിലും ജിയോ തന്നെയാണ് മുന്നിൽ എന്ന് തന്നെ പറയാം .എന്നാൽ ഇപ്പോൾ മറ്റൊരു റെക്കോർഡ് നേട്ടം കൂടി ജിയോ കൈവരിച്ചിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

മറ്റൊന്നുമല്ല ഒക്ടോബർ മാസ്സത്തിലെ ഡൗൺലോഡ് സ്‌പീഡിൽ മറ്റു ടെലികോം നെറ്റ് വർക്കുകളെ പിന്നിലാക്കി റിലയൻസ് ജിയോ മുന്നിൽ എത്തിയിരിക്കുന്നു .അതുപോലെ തന്നെ ഡൗൺലോഡ് സ്പീഡിൽ ജിയോ ആണ് മുന്നിൽ എത്തിയത് എങ്കിലും അപ്‌ലോഡ് സ്പീഡിൽ മുന്നിൽ എത്തിയിരിക്കുന്നത് വൊഡാഫോൺ ഐഡിയ സർവീസുകളാണ് .

ട്രായുടെ ഒക്ടോബറിലെ റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ 21.9 Mbps സ്പീഡിൽ വരെയാണ് ഡൗൺലോഡിങ്ങിനു നൽകിയിരുന്നത് എന്നാണ് .അതുപോലെ തന്നെ തൊട്ടുപിന്നാലെ വൊഡാഫോൺ ഐഡിയയും മികച്ച സ്പീഡ് നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത് .

ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം വൊഡാഫോൺ ഐഡിയ 15.6 Mbps സ്പീഡ് ആണ് ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നത് എന്നാണ് .കൂടാതെ എയർടെൽ ഒക്ടോബർ മാസ്സങ്ങളിൽ  13.2 Mbps സ്പീഡ് വരെ നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത് .അതുപോലെ തന്നെ കഴിഞ്ഞ മാസങ്ങളിൽ ജിയോയിലേക്കു എത്തിയവരുടെ കണക്കുകളിലും വലിയ വർദ്ധനവാണുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo