ഗൂഗിൾ ജിയോ ഫോണുകളുടെ സെയിൽ എത്തുന്നു ;തീയ്യതി ?
ജിയോ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഫോണുകളുടെ സെയിൽ ഇന്ന് നടക്കില്ല
എന്നാൽ നവംബർ ആദ്യം തന്നെ ഈ ഫോണുകളുടെ സെയിൽ നടക്കുമെന്നാണ് റിപ്പോർട്ട്
ജിയോയുടെ പുതിയ ഫോണുകളുടെ സെയിൽ ഇന്നായിരുന്നു വെച്ചിരുന്നത് .എന്നാൽ ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് കാരണം ഈ ഫോണുകളുടെ സെയിൽ ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .എന്നാൽ ഇപ്പോൾ പുതിയ തീയതിയും പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ജിയോ ഗൂഗിൾ ഫോണുകളുടെ സെയിൽ ഇനി നടക്കുക അടുത്തമാസം അതായത് നവംബർ ആദ്യം തന്നെയാകും .ദീപാവലി പ്രമാണിച്ചു ജിയോ ഗൂഗിൾ ഫോണുകൾ സെയിലിനു എത്തും എന്നാണ് റിപ്പോർട്ടുകൾ .
Surveyറിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് . September 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .എന്നാൽ ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് കാരണം ഈ ഫോണുകളുടെ സെയിൽ ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നു .ദീപാവലിക്ക് ആണ് ഇനി സെയിൽ ഉണ്ടാകുക
അതിനു മുൻപ് തന്നെ ഈ ഫോണുകളുടെ വില പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ 500 രൂപ മുടക്കി ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉള്ള സംവിധാനവും ജിയോ അവതരിപ്പിക്കുന്നുണ്ട് .ഫോണിന്റെ ബാക്കി തുക തവണയായി അടച്ചാൽ മതിയാകും .കുറഞ്ഞ ചിലവിൽ തന്നെ ജിയോ ഫോണുകൾ അവതരിപ്പിക്കും .
Experienced Social Media And Content Marketing Specialist View Full Profile
