Jioയിൽ 895 രൂപയ്ക്ക് റീചാർജ് ചെയ്താൽ വർഷം മുഴുവനും ഇന്റർനെറ്റ്!

HIGHLIGHTS

895 റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭ്യമാണ്

നിങ്ങളുടെ കീശ കാലിയാകാതെ റീചാർജ് ചെയ്യാമെന്നതാണ് നേട്ടം

ഈ റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതലറിയാം

Jioയിൽ 895 രൂപയ്ക്ക് റീചാർജ് ചെയ്താൽ വർഷം മുഴുവനും ഇന്റർനെറ്റ്!

ഇന്ന് ഏറ്റവും ജനപ്രിയമായ ടെലികോം കമ്പനി ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം, അത് Reliance Jio ആണെന്ന്. കാരണം, തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും സുഗമമായി സേവനങ്ങൾ നൽകുന്നതിലാണ് കമ്പനി ശ്രദ്ധ നൽകുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ, ജിയോ ഉപയോക്താക്കൾക്കായി Telecom കമ്പനി വളരെ മികച്ച ഒരു റീചാർജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 900 രൂപ പോലും ചെലവാകാതെ മികച്ച വാർഷിക പ്ലാൻ സ്വന്തമാക്കാമെന്നതാണ് ഈ Recharge Planന്റെ നേട്ടം.

ജിയോ 895 രൂപയുടെ റീചാർജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം അൺലിമിറ്റഡായി നൽകുന്ന ആകർഷകമായ ആനുകൂല്യങ്ങളും ഇതിലുണ്ട്.  Jioയുടെ ഈ 895 രൂപ റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതലറിയൂ…
 
ജിയോ 895 റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയിൽ 12 പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അതായത്, ഇത് അനുസരിച്ച്, നിങ്ങൾക്ക് പ്ലാനിൽ ആകെ 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ സമയത്ത്, നിങ്ങൾക്ക് അൺലിമിറ്റഡ് കോളും ലഭിക്കുന്നതാണ്. ഇതോടൊപ്പം 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയും ലഭിക്കും.

ജിയോ പ്രീപെയ്ഡ് പ്ലാൻ

ഈ റീചാർജ് പ്ലാനിൽ, 28 ദിവസത്തേക്ക് 50 SMS ലഭിക്കുന്നു. മൊത്തത്തിൽ, എല്ലാ സൗകര്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. അതിനാൽ ഇത് ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനാണ്. എന്നാൽ ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ലഭിക്കൂ. മറ്റ് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല.

ജിയോ 186 പ്രീപെയ്ഡ് പ്ലാൻ

ജിയോ 186 പ്രീപെയ്ഡ് പ്ലാനിന്റെ സാധുത 28 ദിവസമാണ്. ഈ പ്ലാനിൽ പ്രതിദിനം 1 GB ഡാറ്റ ലഭിക്കുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എസ്എംഎസ് സൗകര്യവും ഈ പ്ലാനിൽ പ്രത്യേകം നൽകിയിട്ടുണ്ട്. അതായത്, നിങ്ങൾക്ക് പ്രതിദിനം 100 SMS ലഭിക്കും. ഏത് നമ്പറിലും നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ജിയോ ടിവി, ജിയോ സിനിമ എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. ജിയോ ഫോൺ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo