1 ജിബിയുടെ ഡാറ്റ സൗജന്യം ആയി ലഭിക്കുന്നു ജിയോയിൽ

HIGHLIGHTS

ഡയറിമിൽക്ക് ചോക്ളേറ്റിനൊപ്പം തകർപ്പൻ ജിയോ ഓഫർ

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് നമ്മൾക്ക് എല്ലാവര്ക്കും ഏറെ പ്രിയമുള്ള ഡയറി മിൽക്ക് ചോക്ലേറ്റിനൊപ്പമാണ് .ഇപ്പോൾ ഡയറി മിൽക്ക് ചോക്ളേറ്റ് വാങ്ങിക്കുമ്പോൾ അതിൽ ലഭിക്കുന്ന കോഡുപയോഗിച്ചു 1 ജിബി ഡാറ്റയാണ് ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നത് .മൈജിയോ ആപ്ലികേഷൻ വഴിയാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

ജിയോയുടെ 1 വർഷത്തെ വാലിഡിറ്റി ഓഫർ 

ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് ഏതെന്നു ചോദിച്ചാൽ നമുക്ക് പറയുവാൻ അത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഈ ഓഫറുകളാണ് .ജിയോ എത്തിയതിനു ശേഷം തന്നെയാണ് മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകൾ പുറത്തിറക്കിയത് .എന്നാൽ ജിയോയിൽ ലോങ്ങ് വാലിഡിറ്റി എന്ന ഒരു കൂട്ടം ഓഫറുകൾ തന്നെയുണ്ട് .അത്തരത്തിൽ ഒരു ഓഫറിനെ ഇപ്പോൾ പരിചയപ്പെടുത്തുന്നു .

4999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന അൺലിമിറ്റഡ് 4ജി ഓഫറുകളാണ് ഇത് .4999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണ് .360 ദിവസ്സത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഒരു വീട്ടിലേക്കു വൈഫൈ കണക്ഷൻ പോലെ ഉപയോഗിക്കുന്നതാകും ലാഭകരം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :