ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന WWDC 2026 ചടങ്ങിലൂടെ iOS 27 പുറത്തിറക്കി. മുൻവർഷങ്ങളിലെ പതിവുകളിൽ നിന്ന് മാറി വലിയ മാറ്റങ്ങൾ പുതിയ സോഫ്റ്റ് വെയറിൽ പ്രതീക്ഷിക്കാം. ലിക്വിഡ് ഗ്ലാസ് ഡിസൈൻ ലാംഗ്വേജ് ഉൾപ്പെടെയുള്ള ഫീച്ചറുകളാണ് വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലൂടെ ആപ്പിൾ പ്രഖ്യാപിച്ചത്. പഴയ ഐഫോൺ ഉപയോക്താക്കൾക്ക് പോലും സന്തോഷം നൽകുന്ന പുത്തൻ ഫീച്ചറുകൾ ഈ ഫോണിലുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ഏതൊക്കെ ഐഫോൺ മോഡലുകളിൽ പുതിയ ഒഎസ് ലഭിക്കുമെന്നും മറ്റും വിശദമായി അറിയാം.
ലിക്വിഡ് ഗ്ലാസ് ഫീച്ചർ: ആപ്പിൾ ലിക്വിഡ് ഗ്ലാസ് ആണ് ഐഒഎസ് 27 ലെ ഏറ്റവും പ്രധാന സവിശേഷത. അൾട്രാ ക്ലിയർ മുതൽ ടിന്റഡ് സ്റ്റൈൽ വരെ ഐഫോൺ യൂസേഴ്സിന് സ്വയം ക്രമീകരിക്കാനുള്ള ഓപ്ഷൻ ഇതിലുണ്ട്. ബാർ, മെനുകളിൽ ട്രാൻസ്പരൻസി നൽകാനുള്ള അവസരവുമുണ്ട്. ഡിസൈനിന്റെ തെളിച്ചവും ആഴവും വർധിപ്പിക്കുന്ന ഫീച്ചറാണിത്.
ആപ്പുകളുടെ വേഗതയും മികച്ച ആനിമേഷനുകളും: ആപ്പുകൾ 30 ശതമാനവും ഫോട്ടോകൾ 70 ശതമാനവും വേഗത്തിൽ തുറക്കാനുള്ള കഴിവും പുതിയ മോഡലിനുണ്ട്. ഐഒഎസ്27 ഹോം സ്‌ക്രീൻ ആനിമേഷനുകൾ കൂടുതൽ സുഗമമാക്കിയിരിക്കുന്നു.
Also Read: തകർപ്പൻ ഓഫർ! 200W Govo Bluetooth Soundbar പകുതി വിലയ്ക്ക് ഫ്ലിപ്കാർട്ടിൽ
പഴയ ഐഫോണുകൾക്കും മികവുറ്റ പെർഫോമൻസ്: കനത്ത ടാസ്കുകൾ കൈകാര്യം ചെയ്യുമ്പോൾ പഴയ ഐഫോണുകൾക്ക് ഇനി മികച്ച വേഗതയും പെർഫോമൻസും ഉറപ്പിക്കാം. ഇതിനായി ഫോണിന്റെ സിപിയു ഷെഡ്യൂളർ കൂടുതൽ അപ്ഡേറ്റാക്കിയിരിക്കുന്നു.
ഒപ്പം സിരി എഐ: ഐഒഎസ്27 ഒപ്പം സിരിഎഐയും കമ്പനി അവതരിപ്പിച്ചു.
ഐഫോൺ 11
ഐഫോൺ 11 പ്രോ
ഐഫോൺ 11 പ്രോ മാക്സ്
ഐഫോൺ 12 സീരീസ്
ഐഫോൺ 13 സീരീസ്
ഐഫോൺ 14 സീരീസ്
ഐഫോൺ 15 സീരീസ്
ഐഫോൺ 16 സീരീസ്
ഐഫോൺ 17 സീരീസ്
എന്നീ ഐഫോണുകളിൽ നിങ്ങൾക്ക് iOS 27 ലഭിക്കും.