ചില ഉപയോക്താക്കൾക്ക് 27ന് അർധരാത്രി മുതൽ BGMIയുടെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ലഭിച്ചു
എന്നാൽ ഈ അപ്‌ഡേറ്റ് പ്രീലോഡ് പ്രക്രിയയുടെ ഭാഗമാണ്
പ്രായഭേദമന്യേ നിരവധി ആസ്വാദകരുള്ള വീഡിയോ ഗെയിമാണ് പബ്ജി. എന്നാൽ ചില സുരക്ഷാ കാരണങ്ങളുടെ അടിസ്ഥാനത്തിൽ 2022ൽ BGMI പോലുള്ള ഇന്ത്യൻ PUBG വേർഷനുകൾക്ക് രാജ്യം വിടേണ്ടി വന്നു. എന്നാൽ നിരോധനം കഴിഞ്ഞ് 1 വർഷത്തോട് അടുക്കുമ്പോൾ തന്നെ PUBG തിരികെ എത്തുകയാണ്.
SurveyBGMI ഈ ദിവസം മുതൽ…
Battlegrounds Mobile India എന്ന PUBGയുടെ ഇന്ത്യൻ വേർഷനായുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയെന്ന വാർത്ത ഗെയിമർമാർക്ക് ധമാക്ക സന്തോഷമാണ്. എന്നാൽ കുട്ടികൾക്കും മറ്റും ഇത് പ്രത്യേക നിബന്ധനകളോടും നിയന്ത്രണങ്ങളോടുമാണ് കളിക്കാൻ പറ്റുക എന്നതും ശ്രദ്ധിക്കുക.
എന്തൊക്കെയായാലും ആപ്പ് സ്റ്റോറുകളിൽ BGMI തിരിച്ചുവന്നു എന്ന വാർത്ത വന്നാലും പലർക്കും ഇത് ഡൗൺലോഡ് ചെയ്യാനോ ഗെയിം കളിക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ, എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും മെയ് 27 മുതൽ ഈ വീഡിയോ ഗെയിം പ്രീലോഡ് ചെയ്യാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് മെയ് 29 മുതൽ മാത്രമേ BGMI കളിക്കാൻ കഴിയൂ. കാരണം പ്രീലോഡ് ഓപ്ഷൻ നിലവിൽ ലഭ്യമല്ലെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, ഐഒഎസ് ഉപയോക്താക്കൾക്ക് ഗെയിം ഡൗൺലോഡ് ചെയ്ത് കളിക്കണമെങ്കിൽ അതിന് മെയ് 28 വരെ കാത്തിരിക്കേണ്ടി വരും.
ഗെയിമർമാർക്ക് സുഗമമായ ഗെയിംപ്ലേ അനുഭവം നൽകാനാണ് BGMIയുടെ രണ്ടാം വരവിൽ മുൻതൂക്കം നൽകുന്നതെന്നും, കൂടുതൽ അപ്ഡേറ്റുകളും ഫീച്ചറുകളും ഇതിൽ ആഡ് ചെയ്യുമെന്നും Battlegroundsന്റെ ഉടമസ്ഥ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയുടെ സിഇഒ സീൻ ഹ്യൂനിൽ സോൺ പറഞ്ഞു.
BGMIയിലേക്ക് എല്ലാവരെയും തിരികെ സ്വാഗതം ചെയ്യുന്നതിനൊപ്പം, വീണ്ടും തങ്ങൾക്ക് ഇന്ത്യയിൽ അവസരം നൽകിയ അധികൃതർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചില ഉപയോക്താക്കൾക്ക് 27ന് അർധരാത്രി മുതൽ BGMIയുടെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ അപ്‌ഡേറ്റ് പ്രീലോഡ് പ്രക്രിയയുടെ ഭാഗമാണെന്നും, 29 മുതൽ ഗെയിം കളിക്കാമെന്നും സീൻ ഹ്യൂനിൽ സോൺ അറിയിച്ചു.
വീഡിയോ ഗെയിമിൽ കൂടുതൽ ആസ്വാദന അനുഭവം ഉണ്ടാകാൻ ഘട്ടം ഘട്ടമായി അപ്ഡേറ്റുകൾ കൊണ്ടുവരുന്നതാണ് കമ്പനിയുടെ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. കളിയിൽ തടസ്സമുണ്ടാകാതിരിക്കാനും മറ്റും ഈ അപ്ഡേറ്റുകൾ സഹായകരമായിരിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile