എൽ നിനോയുടെ പ്രഭാവം മൂലമുള്ള റെക്കോർഡ് ചൂടും വേനൽക്കാലത്തെ പൊരിവെയിലും നാടിനെ ചുട്ടെടുക്കുകയാണ്. ഈ പൊരിവെയിലത്ത് ആശ്വാസമേകുന്നത് Air Conditioner തന്നെയാകും. വെറുമൊരു ഉപകരണം എന്നതിലുപരി, ഈ കൊടുംചൂടിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള കവചം കൂടിയാണ് എയർ കണ്ടീഷണറുകൾ. എന്നാൽ എസിയുടെ ആയുസ്സും പ്രവർത്തനക്ഷമതയും പൂർണ്ണമായും നമ്മൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ എസികൾ കേടായേക്കും. എന്നാൽ കൃത്യസമയത്തുള്ള അറ്റകുറ്റപ്പണികളിലൂടെയും പരിചരണത്തിലൂടെയും എസിയുടെ ആയുസ്സ് വർധിപ്പിക്കാം. കൊടുംവേനലിൽ വൈദ്യുതി ലാഭിക്കാനും നല്ല തണുപ്പ് കിട്ടാനും എസിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
Air Conditioner ആയുസ്സ് വർധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
- എസി സർവ്വീസിൽ വിട്ടുവീഴ്ച വേണ്ട: വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രൊഫഷണൽ സർവീസിംഗ് നടത്തണം. എസിയിലെ ചെറിയ പ്രശ്നങ്ങൾ പോലും അവഗണിച്ച്, വലിയ പ്രശ്നങ്ങളാക്കരുത്.
- എനർജി സേവിങ് മോഡുകൾ ഉപയോഗിക്കുക: വൈദ്യുതി ലാഭിക്കാൻ മാത്രമല്ല, എസിയുടെ ആയുസ്സിന് വേണ്ടി എനർജി സേവിങ് മോഡുകൾ ആക്ടീക്കി വയ്ക്കണം. സ്ലീപ്പ് മോഡ് അല്ലെങ്കിൽ ഇക്കോ മോഡ് പോലുള്ള ഫീച്ചറുകൾ ഓണാക്കുക. ഇത് ആന്തരിക ഘടകങ്ങളുടെ ലോഡ് കുറയ്ക്കുന്നു. കൂടുതൽ കാലം എസിയ്ക്ക് ആയുസ്സ് ലഭിക്കാൻ ഇത് സഹായിക്കുന്നു.
- വോൾട്ടേജ് വ്യതിയാനങ്ങൾ ശ്രദ്ധിക്കുക: വോൾട്ടേജ് വ്യതിയാനങ്ങളിൽ നിന്ന് എയർ കണ്ടീഷണർ സംരക്ഷിക്കണം. ഇതിനായി എസിയിൽ ഒരു സ്റ്റെബിലൈസർ ഉപയോഗിക്കണം. എസിയെ പെട്ടെന്നുള്ള പവർ സർജുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
- എയർ ഫിൽട്ടറുകൾ വൃത്തിയാക്കുക: പൊടിയും അഴുക്കും ഫിൽട്ടറുകളെ തടസ്സപ്പെടുത്തുന്നു. ഇത് എസി കൂടുതൽ കഷ്ടപ്പെട്ട് പ്രവർത്തിക്കാൻ കാരണമായേക്കും. മാസം തോറും ഫിൽട്ടറുകൾ വൃത്തിയാക്കിയാൽ എയർഫ്ലോ മെച്ചപ്പെടും.
- ഔട്ട്ഡോർ യൂണിറ്റ് വൃത്തിയാക്കി വയ്ക്കുക: എസിയിലെ ബാഹ്യ യൂണിറ്റിൽ പൊടി, ഇലകൾ, അവശിഷ്ടങ്ങൾ എന്നിവ തങ്ങി നിൽക്കരുത്. ഇവ ഇടയ്ക്കിടെ വൃത്തിയാക്കിയാൽ, ഔട്ട്ഡോർ യൂണിറ്റ് അമിതമായി ചൂടാകാതെ സംരക്ഷിക്കാം.