വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഇതാ മികച്ച ഒരു ട്രിക്ക് പരിചയപ്പെടുത്തുന്നു .ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ രണ്ടു വാട്ട്സ് ആപ്പുകൾ ഒരു ഫോണിൽ ഉപയോഗിക്കുവാൻ സാധിക്കുന്നത് .അതിനായി ആദ്യം തന്നെ Settings എന്ന ഓപ്‌ഷനിൽ പോകുക .അതിനു ശേഷം Apps എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ആപ്സിൽ ക്ലിക്ക് ചെയ്താൽ ചില സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ ആപ്സ് എന്ന ഓപ്‌ഷനുകളും ചില സ്മാർട്ട് ഫോണുകളിൽ App Twin എന്ന ഓപ്‌ഷനുകളും ആണ് ലഭിക്കുക ,ഡ്യൂവൽ ആപ്സ് അല്ലെങ്കിൽ ട്വിൻ ആപ്സ് എന്ന ഓപ്‌ഷനുകളിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഡ്യൂവൽ ഓപ്‌ഷൻ ഓൺ ചെയ്യാവുന്നതാണ് .ശേഷം നിങ്ങളുടെ ഫോണിൽ മറ്റൊരു വാട്ട്സ് ആപ്പ് വരുന്നതായിരിക്കും .ഇത്തരത്തിൽ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ച് ഡ്യൂവൽ വാട്ട്സ് ആപ്പ് ഒരു ഫോണിൽ ഉപയോഗിക്കാവുന്നതാണ് .
Survey
✅ Thank you for completing the survey!
വാട്ട്സ് ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കുന്നത് എങ്ങനെ എന്ന് നോക്കാം
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ഒരു ഓപ്‌ഷൻ ആണ് delete for everyone എന്ന ഓപ്‌ഷനുകൾ .നമ്മൾ ഒരു മെസേജ് മറ്റൊരാൾക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .
എന്നാൽ ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ റിക്കവർ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ് .അത്തരത്തിൽ ഡിലീറ്റ് ആയ മെസേജുകൾ റിക്കവർ ചെയ്യുന്ന ഒരു ആപ്പ് ആണ് വാട്ട്സ് ഡിലീറ്റ് എന്ന ആപ്പ് . പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് .
Note : തേർഡ് പാർട്ടി ആപ്ലികേഷനുകൾ ആയതുകൊണ്ട് തന്നെ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .