Nano Banana: Google AI ഉപയോഗിച്ച് Trending 3D Model ഫിഗർ എങ്ങനെ ഉണ്ടാക്കാം?

HIGHLIGHTS

സ്റ്റൈലിഷായി നമുക്ക് വേണ്ട ചിത്രങ്ങൾ ത്രി-ഡിയാക്കി തരുന്നതിന് ഇത് അനുയോജ്യമാണ്

ജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്നറിയപ്പെടുന്ന ഈ ഉപകരണം ജെമിനി ആപ്പിലാണ് ആരംഭിച്ചിട്ടുള്ളത്

Google Gemini AI വഴിയാണ് ഇപ്പോൾ ട്രെൻഡിങ്ങിലായ ത്രിഡി ചിത്രങ്ങൾ സൃഷ്ടിക്കുന്നത്

Nano Banana: Google AI ഉപയോഗിച്ച് Trending 3D Model ഫിഗർ എങ്ങനെ ഉണ്ടാക്കാം?

Nano Banana 3D model: ഗൂഗിളിന്റെ പുതിയ AI ഇമേജ് എഡിറ്ററാണ് നാനോ ബനാന. Google Gemini AI വഴിയാണ് ഇപ്പോൾ ട്രെൻഡിങ്ങിലായ ത്രിഡി ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. ഫോട്ടോകൾ 3D മോഡലുകളാക്കി മാറ്റുന്നത് വളരെ എളുപ്പമായ മാർഗമാണിത്.

Digit.in Survey
✅ Thank you for completing the survey!

ജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്നറിയപ്പെടുന്ന ഈ ഉപകരണം ജെമിനി ആപ്പിലാണ് ആരംഭിച്ചിട്ടുള്ളത്. സ്റ്റൈലിഷായി നമുക്ക് വേണ്ട ചിത്രങ്ങൾ ത്രി-ഡിയാക്കി തരുന്നതിന് ഇത് അനുയോജ്യമാണ്. ഈ ഫീച്ചർ ഗൂഗിൾ ജെമിനി ഉപയോഗിച്ചിട്ടുള്ള ഇമേജ് എഡിറ്റിങ് ഫീച്ചറാണ്. ഇതിനകം 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് ജെമിനി എഐയിലൂടെ ആളുകൾ ഉപയോഗിച്ചത്.

നാനോ ബനാന ടൂൾ ശരിക്കും 3D ഫിഗർ ചെയ്യാൻ അനുയോജ്യമായ പ്രോംപ്റ്റാണ്. ഇത് നിങ്ങൾക്ക് ഒരു പ്രോംപ്റ്റിലൂടെ വളരെ വേഗത്തിൽ സൃഷ്ടിക്കാം.

Nano Banana വഴി ഇമേജുകളുണ്ടാക്കാം

വളർത്തുമൃഗങ്ങളെ ഡിസൈനർ കളിപ്പാട്ടങ്ങളാക്കി മാറ്റാനും, നമ്മുടെ സ്വന്തം ഇമേജിലൂടെ ഫാന്റസി അവതാറുകൾ നിർമിക്കാനും അനുവദിക്കുന്നു. ജെമിനി എഐ ഉപയോഗിച്ച് ഇതിനകം 200 ദശലക്ഷത്തിലധികം ഇമേജുകൾ സൃഷ്ടിക്കാനും പരിഷ്കരിക്കാനും സാധിക്കുന്നു. ഗൂഗിൾ എഐ സ്റ്റുഡിയോ വഴി ഫോട്ടോകൾ 3D പ്രതിമകളാക്കി മാറ്റാനുള്ള പ്രോംപ്റ്റുകളും അത് എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് നോക്കാം.

How to Create Nano Banana 3D Model?

വളരെ ക്ലാരിറ്റിയിൽ ഇമേജ്/ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ഗൂഗിൾ എഐ ഉപയോഗിക്കാം. ജെമിനിയിൽ നാനോ ബനാന ഉപയോഗിച്ച് ഇത് പ്രത്യേക പ്രോംപ്റ്റായി ഉപയോഗിക്കാനാകും. സാധാരണ ചാറ്റ് ഉപയോഗിച്ചുകൊണ്ട് തന്നെ നാനോ ബനാന 3ഡി മോഡൽ ഉപയോഗിക്കാം.

ജെമിനി ആപ്പ് അല്ലെങ്കിൽ ജെമിനി AI സ്റ്റുഡിയോ തുറക്കുക. മോഡൽ സെലക്ടറിൽ ജെമിനി 2.5 ഫ്ലാഷ് ഇമേജും തെരഞ്ഞെടുക്കാം. ഇതിൽ നാനോ ബനാന വേരിയന്റാണ് സെലക്റ്റ് ചെയ്യേണ്ടത്. ഇനി നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യാം. നിങ്ങളുടെയോ, നിങ്ങളുടെ വളർത്തുമൃഗത്തിന്റെയോ, വാഹനത്തിന്റെയോ വരെ ഫോട്ടോ നൽകാം. നല്ല ക്ലാരിറ്റിയുള്ള ഫോട്ടോകൾ ഇതിനായി ഉപയോഗിക്കാം.

3ഡി ഫിഗറിന്റെ സ്റ്റൈൽ വിവരിക്കുന്ന നിങ്ങളുടെ പ്രോംപ്റ്റ് ഇവിടെ ടൈപ്പ് ചെയ്ത് നൽകാം. ഉദാഹരണത്തിന് Make a 3D anime, dynamic stance, with a cape and comic book packaging near to figurine എന്ന് കൊടുക്കാം.

Soft studio, rim light എന്നിവ കൊടുക്കാം. wood, marble, clear തുടങ്ങിയവയും കൊടുക്കാം. ഇതിന് ശേഷം ടാപ്പ് ജനറേറ്റ് എന്ന ഓപ്ഷൻ കൊടുക്കുക. ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഇൻപുട്ട് പ്രോസസ്സ് ചെയ്യുകയും നിങ്ങൾ ആഗ്രഹിച്ച പോലുള്ള 3D ഫിഗറൈൻ റെൻഡർ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ഇമേജ് വന്നിട്ടില്ലെങ്കിൽ ബാക്ക് ഗ്രൌണ്ട് മാറ്റുകയോ, സ്റ്റൈൽ മാറ്റുകയോ ചെയ്യാം. നിങ്ങൾക്ക് തൃപ്തമായ ഇമേജ് വന്നാൽ അതിൽ ഡൌൺലോഡ് ഓപ്ഷൻ കൊടുക്കാവുന്നതാണ്.

Also Read: iPhone 17 Buy: ഇന്ന് മുതൽ ഐഫോൺ 17 സീരീസ് പ്രീ- ബുക്കിങ്, അതും 5000 രൂപ ക്യാഷ്ബാക്ക്, EMI കിഴിവുകളോടെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo