Happy Onam Wishes: പൊന്നോണം പടിവാതിൽക്കലെത്തി, മാവേലി മന്നനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടപ്പൂവിളിയിൽ കേരളവും ഉണരുന്നു. തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്ന ഉത്രാടപ്പാച്ചിലിലാണ് ഇന്ന്. വീടുകളിൽ പൂക്കളമൊരുക്കിയും, കോടിവസ്ത്രങ്ങൾ വാങ്ങിയും, സദ്യവട്ടങ്ങൾ തയ്യാറാക്കിയും ലോകത്തിന്റെ പല കോണുകളിലുമായി മലയാളികൾ ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും ഉറ്റവർക്കൊപ്പം ഒത്തുചേരുന്നതിനുള്ള ആഘോഷമാണിത്.
അകലെയാണെങ്കിലും അരികിലാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഉത്രാടദിന ആശംസകൾ എത്തിക്കാൻ മറക്കണ്ട. അതും ഹാപ്പി ഓണം, ഓണാശംസകൾ എന്ന് ചുരുക്കാതെ, നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറയിൽ നിന്ന് ഊഷ്മളമായ ആശംസകൾ അവരിലേക്ക് പങ്കിടാം. വാട്ട്സ്ആപ്പിൽ അയക്കാനുള്ള മെസേജുകളും ഉത്രാട ദിന ഫോട്ടോകളും സ്റ്റാറ്റസുകളിൽ പങ്കുവയ്ക്കാനുള്ള ക്യാപ്ഷനുകളും ഇവിടെ നൽകുന്നു.
Created Using AI
Uthradam Wishes Malayalam
ഉത്രാടപ്പൂവിളിയില്‍ കേരളമുണരുകയായി, എല്ലാവർക്കും ഓണാശംസകൾ!
ഇന്ന് ഒന്നാം ഓണം.🌼🌸പൂവിളിയും ആരവങ്ങളുമായി വീണ്ടുമൊരു ഓണം, ഏവർക്കും സമൃദ്ധിയുടെ ഓണാശംസകൾ
🌼ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി. എല്ലാവർക്കും ഹൃദ്യമായ ഉത്രാടദിനാശംസകൾ🌸
പൊന്നോണം വരാറായി, ഉത്രാടം പടിവാതിൽക്കലെത്തി, സ്നേഹം നിറഞ്ഞ ഉത്രാടദിനാശംസകൾ നേരുന്നു…
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.