Happy Independence Day Wishes 2026: ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലുകളിൽ നിന്നും കോളണി ഭരണത്തിൽ നിന്നും ഇന്ത്യ എന്ന മഹാരാജ്യം സ്വാതന്ത്യ്രത്തിലേക്ക് ഉണർന്നിട്ട് 80 വർഷം പൂർത്തിയാകുന്നു. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ആശയമുയർത്തി രാജ്യം മുന്നോട്ട് പോകുമ്പോഴും, ഓഗസ്റ്റ് 15 ഓരോ ഭാരതീയനും ദേശാഭിമാനത്തിന്റെ ദിനമാണ്. ജാതി, മത, ഭാഷാ ചിന്തകൾക്കതീതമായി രാജ്യത്തെ ഓരോ പൗരനും ഐക്യത്തിന്റെയും സമത്വത്തിന്റെയും എഴുപത്തിയൊമ്പതാമത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.
ഡിജിറ്റൽ യുഗത്തിൽ നമ്മുടെ രാജ്യസ്നേഹവും സന്തോഷവും പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ പല തരത്തിലുള്ള സോഷ്യൽ മീഡിയകളുണ്ട്. വാട്ട്സ്ആപ്പിലൂടെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്കിലൂടെയും നമ്മുടെ പ്രിയപ്പെട്ടവർക്കും പരിചയക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ പങ്കുവയ്ക്കാൻ മറക്കണ്ട. തങ്ങളുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്ര്യത്തിനുള്ളിലെ ത്യാഗവും അർപ്പണവും അധ്വാനവും ഓരോ ഭാരതീയനും അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ഈ സുദിനത്തിൽ നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റാഗ്രാം പോസ്റ്റുകളായും പങ്കുവെക്കാനുള്ള ആശംസാ സന്ദേശങ്ങളും പ്രമുഖരുടെ വചനങ്ങളും ഇമേജുകളും ഇവിടെ നൽകുന്നു. ഒപ്പം ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു!
വൈവിധ്യത്തിൽ നമുക്ക് ഒന്നിച്ചു നിൽക്കാം. രാജ്യത്തിന്റെ യശസ്സിൽ അഭിമാനം കൊള്ളാം, സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാം. Happy Independence Day!
ഇന്ത്യ എല്ലാ വർഷവും കൂടുതൽ പ്രകാശമാനമാകട്ടെ, കൂടുതൽ വികസിതമാകട്ടെ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രകാശമാകട്ടെ, Happy Independence Day!
സ്വാതന്ത്ര്യം, നീതി, സമത്വം ആദർശങ്ങളിലൂടെ ജീവിതം നയിക്കാം, നല്ലൊരു നാളെ ഇന്ത്യയ്ക്കായി രൂപീകരിക്കാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
അതിരുകളില്ലാത്ത സ്നേഹവും ❤️ ഐക്യവും സന്തോഷവും നിറഞ്ഞ ഭാരതത്തിനെ സമ്മാനിച്ച ഓരോ ധീരദേശാഭിമാനിയെയും സ്മരിക്കുന്നു. ഓരോ ഭാരതീയനും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു!
നമ്മുടെ പൂർവ്വികരുടെ പോരാട്ടവും രക്തവുമാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്ന സ്വതന്ത്ര്യം🎆. Happy Independence Day!
നാനാത്വത്തിൽ ഏകത്വം… സ്വാതന്ത്ര്യം തന്നെ അമൃതം, Happy Independence Day!
വ്യത്യസ്തതയിലും ഒത്തൊരുമയാണ് ഇന്ത്യയുടെ വിജയഗീതം. ത്യാഗത്തിന്റെ ഇന്നലെകളെയും സമാധാനത്തിന്റെ ഇന്നും സമൃദ്ധിയുടെ നാളെയും. ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു.🎆 Happy Independence Day!
നമ്മുടെ വീരനേതാക്കളുടെ ത്യഗത്തെ അനുസ്മരിക്കാം, ഐക്യത്തോടെയും ശക്തിയോടെയും അഭിമാനത്തോടെയും സ്വതന്ത്രഭാരതത്തെ കെട്ടിപ്പടുക്കാം🫡🎆. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു!
പഞ്ചാബ് സിന്ധു ഗുജറാത്ത് മറാഠാ ദ്രാവിഡ ഉത്കല ബംഗാ വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ തവ ശുഭ നാമേ ജാഗേ തവ ശുഭ ആശിഷ മാഗേ ഗാഹേ തവ ജയ ഗാഥാ…. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
ധീര ദേശസ്നേഹികളുടെ രക്തവും വിയർപ്പും ജീവിതവുമാണ് നമ്മൾ നേടിയെടുത്ത സ്വാതന്ത്യ്രം. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാം, രാജ്യത്തിന്റെ സമൃദ്ധിയിൽ അഭിമാനിക്കാം. Happy Independence Day!
സ്വാതന്ത്യ്രം ഒരേ സമയം കടമയും അവകാശവുമാകുന്നു. വെള്ളപ്പട്ടാളത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കിയ ഓരോ ധീര നേതാക്കളെയും അനുസ്മരിക്കുന്നു. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും 🫡സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
ത്രിവർണ്ണ പതാക എന്നും നമ്മിൽ ധൈര്യവും ഐക്യവും പ്രതീക്ഷയും നിറയ്ക്കട്ടെ. സ്വാതന്ത്ര്യദിനാശംസകൾ!
സമാധാനവും ഐക്യവും പുരോഗതിയും നിറഞ്ഞ ഒരു നല്ല നാളേയ്ക്കായി കൈകോർക്കാം, പൊരുതാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
created using AI
നമ്മെ നാമാക്കിയ ഈ മാതൃരാജ്യത്തിന്റെ മണ്ണിൽ സ്വാതന്ത്ര്യത്തിന്റെ വിത്ത് പാകിമുളപ്പിച്ച എല്ലാ പോരാളികളെയും സ്മരിക്കാം. Happy Independence Day!
ജാതിയും മതവും മറന്ന് ഒരുമിച്ച് മുന്നേറാം, ഭാഷയും ദേശവും മറന്ന് വികസിത ഇന്ത്യ നിർമിക്കാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ!
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല. ഓരോ ഇന്ത്യക്കാർക്കും ഹൃദയപൂർവ്വം സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു!❤️
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു🫡….❤️Happy Independence Day!
India Freedom Quotes
സ്വാതന്ത്ര്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. അത് ജീവശ്വാസമാണ്. – മഹാത്മഗാന്ധി
ആദ്യവും അവസാനവും നമ്മൾ ഇന്ത്യക്കാരാണ്. – ബി.ആർ. അംബേദ്കർ
കർഷകരുടെ കുടിലിൽ നിന്നും, കലപ്പയിൽ നിന്നും, കുടിലുകളിൽ നിന്നും, ചെരുപ്പുകാരിൽ നിന്നും, തൂപ്പുകാരിൽ നിന്നും, പുതിയ ഇന്ത്യ ഉദിച്ചുയരട്ടെ.- സ്വാമി വിവേകാനന്ദ
നിങ്ങൾക്ക് എന്നെ ചങ്ങലയ്ക്കിടാം, പീഡിപ്പിക്കാം, ഈ ശരീരം പോലും നശിപ്പിക്കാം. പക്ഷേ നിങ്ങൾക്ക് ഒരിക്കലും എന്റെ മനസ്സിനെ തടങ്കലിലാക്കാനാകില്ല.- മഹാത്മാഗാന്ധി
സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും!- ബാലഗംഗാധര തിലകൻ
എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.-സുഭാഷ് ചന്ദ്ര ബോസ്
അർദ്ധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.- പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു
ഇന്ത്യയുടെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലാണ് വസിക്കുന്നത്.– മഹാത്മാഗാന്ധി
മനസ്സിന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം.- ഡോ. ബി ആർ അംബേദ്കർ
വ്യക്തികളെ കൊല്ലാൻ എളുപ്പമാണ്, പക്ഷേ ആശയങ്ങളെ കൊല്ലാൻ കഴിയില്ല. വലിയ സാമ്രാജ്യങ്ങൾ തകർന്നു, ആശയങ്ങൾ നിലനിന്നു.- ഭഗത് സിംഗ്
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.