Independence Day കളറാക്കാൻ ഇതാ സൂപ്പർ AI ചിത്രങ്ങളും റീൽസുകളും പ്രോംപ്റ്റുകളും

Independence Day കളറാക്കാൻ ഇതാ സൂപ്പർ AI ചിത്രങ്ങളും റീൽസുകളും പ്രോംപ്റ്റുകളും

രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുകയാണ്. Independence Day പ്രമാണിച്ച് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എങ്ങനെ കളറാക്കാം എന്ന ചിന്തയിലാണോ നിങ്ങൾ? എങ്കിൽ ഇത്തവണത്തെ ഇൻഡിപെൻഡൻസ് ഡേ വാട്സാപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലും വെറൈറ്റി പിടിക്കാം. ചാറ്റ്ജിപിറ്റി, ഗൂഗിൾ ജെമിനി തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളിൽ അനുനിമിഷം സ്വാതന്ത്ര്യദിന ഫോട്ടോകളും ഷോർട്ട് വീഡിയോകളും ക്രിയേറ്റ് ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

ഒരു ഡിസൈനറുടെയും സഹായമില്ലാതെ, നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ മനോഹരമായ ഫോട്ടോകളും റീൽസുകളും നിർമിക്കാനാകും. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സ്വാതന്ത്ര്യദിന ആശംസകൾ അയക്കാനും WhatsApp, Instagram ആപ്പുകളിൽ സ്റ്റാറ്റസാക്കാനും വ്യത്യസ്തമായ ഈ ഫോട്ടോകൾ ഉപയോഗിക്കാവുന്നതാണ്. അതും നിങ്ങളുടെ ഇഷ്ടപ്പെട്ട രീതിയിലുള്ള സ്വാതന്ത്ര്യദിന ഇമേജുകൾ ഉണ്ടാക്കാം. അതിനുള്ള പ്രോംപ്റ്റുകൾ ഇവിടെ നൽകുന്നു.

Independence Day AI Images Prompts

  • ഫെസ്റ്റിവൽ ഫീൽ തരുന്ന 3D ഫോട്ടോ!

A 3D digital illustration of a diverse group of joyful Indian children in white color traditional clothing. They are smiling and holding small Indian flags, celebrating Independence Day. Colorful celebratory paper cuttings filling the sky behind them, bright, happy, and vibrant festive lighting.

  • ക്യൂട്ട് പിക്

A heartwarming, high-detail photograph of a cute 4 year old Indian boy, with smiling face, dressed in traditional white cloths, with a small Indian flag holding in his right hand, soft focus background of a clean indian street, flagpole beside him. Add ‘സ്വാതന്ത്ര്യദിനാശംസകൾ’ On the image.

Independence day wishes
Created Using AI
  • സിനിമാറ്റിക് എഫക്റ്റ്

Create image for Independence Day celebration in India. A giant Indian flag flying against a dramatic blueish sky. The flag moves with wind, hd realistic image.

Independence day wishes
Created Using AI
  • സെലിബ്രേഷൻ മോഡ്

Indian children and a few elders holding flags, spectacular tricolor fireworks, warm sunlight, realistic 3D style, atmosphere set in a patriotic mood. A long flagstaff beside them with giant Indian flag, create image in 4K.

  • പതാക ഉയർത്തൽ

Create a powerful and realistic 3D digital illustration of an Indian Independence Day flag-hoisting by two aged men, one aged woman, two children, a young woman and man. The elderly woman amaong them is proudly hoisting the Indian national flag on a tall flagpole. Other people with her is saluting the flag. Festive yet dignified patriotic atmosphere, cinematic composition, ultra-detailed, realistic 3D rendering, vibrant colors, high resolution, 4K quality. Add ‘സ്വാതന്ത്ര്യദിനാശംസകൾ’ On the image.

Independence day wishes
Created Using AI

AI Reels എങ്ങനെ ക്രിയേറ്റ് ചെയ്യാം?

AI ഉപയോഗിച്ച് തയ്യാറാക്കിയ സ്റ്റിൽ ഫോട്ടോകളിലൂടെ നമുക്ക് ഷോർട്ട് റീൽസുകൾ തയ്യാറാക്കാം. ഇതിനായി Image-to-Video ഫീച്ചർ ഉള്ള AI ടൂളുകളാണ് ഉപയോഗിക്കേണ്ടത്. സ്റ്റിൽ ഫോട്ടോയെ ചെറിയ ചലനങ്ങളുള്ള വീഡിയോയാക്കി മാറ്റുന്ന എഐ സാങ്കേതിക വിദ്യയാണിത്.

ലൂമ എഐ, അഡോബ് ഫയർഫ്ലൈ, റൺവേ തുടങ്ങിയ ഇതിനായി ഉപയോഗിക്കാം. ജെമിനിയും വീഡിയോ ക്രിയേറ്റ് ചെയ്യുന്ന എഐ ടൂളാണ്. ഇതിന് നിങ്ങളുടെ പക്കലുള്ള ഫോട്ടോകൾ നൽകിയ ശേഷം എന്ത് പ്രോംപ്റ്റാണ് കൊടുക്കേണ്ടതെന്ന് ഇവിടെ പറയാം.

ഈ ഫോട്ടോകളെ ഒരു റിയലിസ്റ്റിക് സിനിമാറ്റിക് വീഡിയോയായി മാറ്റൂ. ഇന്ത്യൻ ദേശീയ പതാക കാറ്റിൽ സ്വാഭാവികമായി പതുക്കെ പാറുന്നതായി ആദ്യം കാണിക്കണം. ചെറിയ ഇന്ത്യൻ പതാകകൾ അഭിമാനത്തോടെ പിടിച്ച് ആഘോഷിക്കുന്ന കുഞ്ഞുകുട്ടികൾക്ക് ചെറിയ മൂവ്മെന്റുകൾ നൽകുക. വെള്ളയും നീലയും നിറങ്ങളിൽ വസ്ത്രം ധരിച്ച മുതിർന്ന സ്ത്രീകളും പുരുഷന്മാരും, കുട്ടികൾക്ക് സന്തോഷത്തോടെ ലഡ്ഡു പങ്കുവയ്ക്കുന്നു.

വെള്ള, പച്ച, ഓറഞ്ച് കളറുകളിലുള്ള പേപ്പർ കഷ്ണങ്ങൾ ആഘോഷങ്ങൾക്കിടയിൽ പാറിപറക്കുന്ന പോലെ കൊടുക്കാം. സുഗമവും സ്വാഭാവികവുമായ ചലനങ്ങൾ, ദേശഭക്തി നിറഞ്ഞ അന്തരീക്ഷമാകണം. ഇതിൽ ഫ്ലിക്കറിങ് ഉണ്ടാകരുത്. 5–8 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ slow motion, ആനിമേഷൻ, സിനിമാറ്റിക് ക്യാമറ മൂവ്മെന്റ് നൽകുക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile