30+ Happy Father’s Day Wishes: സ്നേഹത്തണലാകുന്ന അച്ഛന് ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ

Happy Fathers Day Wishes: ജീവിതത്തിലെ ഓരോ ഘട്ടത്തിലും തണലായി കൂടെയുണ്ടാകുന്ന അച്ഛന് ആശംസകൾ പങ്കിടാം. സ്നേഹവും കരുതലും ത്യാഗവും കൊണ്ട് കുടുംബത്തിന് കരുത്താകുന്ന അച്ഛന്മാരെ ആദരിക്കാനും അവരുടെ സ്നേഹത്തിന് നന്ദി പറയാനുമുള്ള സുദിനമാണിത്. ഈ പ്രത്യേക അവസരത്തിൽ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും അറിയിക്കാൻ ഹൃദയസ്പർശിയായ ആശംസകൾ പങ്കുവയ്ക്കാം.

WhatsApp, Facebook, Instagram എന്നിവയിലൂടെ അയയ്ക്കാൻ കഴിയുന്ന മികച്ച ആശംസകൾ നോക്കിയാലോ! അച്ഛന് സമ്മാനിക്കാൻ പോസ്റ്ററുകളിൽ എഴുതാവുന്ന ഹൃദയസ്പർശിയായ ആശംസകളും ഇതിലുണ്ട്. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും ഹാപ്പി ഫാദേഴ്സ് ഡേ ആശംസ അറിയിക്കാം.

Also Read: പത്താം വാർഷികവുമായി Amazon Prime Day 2026 Sale, കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ!

Happy Father’s Day Wishes in Malayalam

  • എന്റെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും, പ്രിയപ്പെട്ട അച്ഛന് ആശംസകൾ!
  • സ്നേഹവും കരുതലും കൊണ്ട് ജീവിതം മനോഹരമാക്കിയ അച്ഛന് Happy Father’s Day!
  • ജീവിതപാഠങ്ങൾ പഠിപ്പിച്ച ആദ്യ ഗുരുവിന്, സ്വപ്നങ്ങൾക്ക് ചിറകു നൽകിയ അച്ഛന് സ്നേഹാശംസകൾ!❤️
  • ജീവിതത്തിലെ ഓരോ വിജയത്തിനും പിന്നിൽ അച്ഛന്റെ വിയർപ്പാണ്, സ്നേഹം നിറഞ്ഞ ആശംസകൾ
  • എന്റെ വിജയങ്ങളുടെ പിന്നിലെ യഥാർഥ ശക്തിയ്ക്ക്, പ്രിയപ്പെട്ട അച്ഛന് ഹൃദയം നിറഞ്ഞ ആശംസകൾ!
  • Happy Father’s Day! കരുത്തും ആശ്രയവുമായ അച്ഛന് സ്നേഹം നിറഞ്ഞ ആശംസകൾ
  • നിങ്ങളുടെ സ്നേഹത്തിനും ത്യാഗങ്ങൾക്കും അങ്ങേയറ്റം നന്ദി, ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ
  • ഹാപ്പി ഫാദേഴ്സ് ഡേ, സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണലായ അച്ഛന് ആശംസകൾ!
  • വാക്കുകൾക്ക് അപ്പുറമാണ് അച്ഛനെന്ന തണൽ. എന്റെ പ്രിയപ്പെട്ട അച്ഛന് സ്നേഹാശംസകൾ!👨🏽‍🍼
  • എന്റെ വിജയങ്ങളുടെ പിന്നിലെ ശക്തിയായ അച്ഛന് പിതൃദിനാശംസകൾ!❤️
  • എന്റെ വിജയത്തിന് പിന്നിൽ അച്ഛന്റെ പ്രയത്‌നവും പ്രാർത്ഥനയും സ്നേഹവും… ❤️Happy Father’s Day❤️
  • സ്നേഹത്തിന്റെ നിശബ്ദ ഭാഷ, കരുതലിന്റെ സാന്ത്വന സ്പർശം! ഹാപ്പി ഫാദേഴ്സ് ഡേ!
  • പിതൃദിനാശംസകൾ! വാക്കുകളിൽ പറയാനാകാത്ത നന്ദിയും സ്നേഹവും,എന്റെ വിജയത്തിന്റെ ശിൽപ്പി, അച്ഛന് ആശംസകൾ!😍
  • അച്ഛൻ കൂടെയുണ്ടെങ്കിൽ ഏത് വഴിയും എളുപ്പമാകും.
  • ലോകം എതിരായാലും കൂടെയുണ്ടാകുന്ന ശക്തി, എന്റെ പ്രിയപ്പെട്ട അച്ഛന് സ്നേഹം നിറഞ്ഞ ആശംസകൾ.🌹😍
  • ഹാപ്പി ഫാദേഴ്സ് ഡേ! അച്ഛനെയാരും പുകഴ്ത്താറില്ല അച്ഛനെയാരും വാഴ്ത്താറില്ല അച്ഛനതിനൊന്നും നേരവുമില്ല, അച്ഛന് ആദരവായി ഒരു സുദിനം
  • എന്റെ ഒട്ടാത്ത വയർ, അച്ഛന്റെ വറ്റാത്ത വിയർപ്പാണ്, 😍Happy Father’s Day!😍
  • എനിക്ക് ചിറകുതന്ന്, ആകാശത്തേക്ക് തുറന്നുവിട്ട പ്രിയപ്പെട്ട അച്ഛന്, ഹാപ്പി ഫാദേഴ്സ് ഡേ🥹👨🏽‍🍼
  • എന്റെ ആകാശവും ചിറകും പ്രചോദനവും അച്ഛൻ. ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ നേരുന്നു…
  • കയ്ച്ച് കയ്ച്ച് മധുരിക്കുന്ന പ്രിയപ്പെട്ട അച്ഛന് സ്നേഹത്തിന്റെ ആശംസകൾ!
  • ലോകത്തിലെ ഏറ്റവും മഹാനായ എന്റെ പ്രിയപ്പെട്ട അച്ഛന് പിതൃദിനാശംസകൾ!
  • സൂര്യനെപ്പോലെ തഴുകിയുണർത്തുന്ന അച്ഛനെയാണെനിക്കിഷ്ടം, ഹാപ്പി ഫാദേഴ്സ് ഡേ!👨🏽‍🍼
  • വിയർപ്പിന്റെ ഉപ്പുകൊണ്ട് മധുരം വിളമ്പുന്ന മാന്ത്രികൻ, ഈ ഫാദേഴ്സ് ഡേയിൽ സ്നേഹാശംസകൾ!🥹
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :