AI generated image
ലോകത്തിലെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളായ ഇലോൺ മസ്കിന്റെ Grok, ഗൂഗിൾ ജെമിനി, ഓപ്പൺഎഐയുടെ ChatGPT, ആന്ത്രോപിക്കിന്റെ Claude പണിമുടക്കിൽ. ചാറ്റ്ജിപിടി തുറക്കുമ്പോൾ elevated errors across ChatGPT and Codex എന്നാണ് കാണിക്കുന്നത്. തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector വെബ്‌സൈറ്റിലും നിരവധി ആളുകൾ പരാതി റിപ്പോർട്ട് ചെയ്യുന്നു. കൂട്ടായ തകരാറിനെക്കുറിച്ച് കമ്പനികൾ പരിശോധന നടത്തുകയാണ്. എന്നാൽ സേവനങ്ങൾ എപ്പോൾ സാധാരണ നിലയിലാകുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ക്ലൗഡ് ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിലോ ഡൊമെയ്ൻ റൂട്ടിംഗിലോ സംഭവിച്ച സാങ്കേതിക തകരാറാണെന്നാണ് അനുമാനം. ഒരേ സമയം ഒന്നിലധികം എഐ ടൂളുകൾ പണിമുടക്കിയതാണ് ടെക് ലോകത്തെയും അമ്പരപ്പിച്ചിരിക്കുന്നത്.
Also Read: Amazon Offer: ഹിറ്റാച്ചി 1.5 ടൺ എസി വമ്പൻ പകുതി വിലയ്ക്ക് സ്വന്തമാക്കാം
ചാറ്റ്ജിപിടി ഭാഗികമായി സേവനം പുനഃരാരംഭിച്ചു. എന്നാലും പൂർണമായും പഴയ സ്ഥിതിയിലേക്ക് പ്രവർത്തനം നടത്തുന്നില്ല. ഇന്ത്യയിലുൾപ്പെടെ എഐ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം ബാധിക്കപ്പെട്ടിട്ടുണ്ട്.