Google Flights: കുറഞ്ഞ നിരക്കിൽ ഇനി മുതൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുത്തൻ ഫീച്ചർ

HIGHLIGHTS

വിമാന ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാൻ ഗൂഗിൾ ഫ്ലൈറ്റ്സ്

ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം

ഈ ഫീച്ചറിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി അധികം പണം മുടക്കുന്നത് ഒഴിവാക്കാം

Google Flights: കുറഞ്ഞ നിരക്കിൽ ഇനി മുതൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുത്തൻ ഫീച്ചർ

വിമാന ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാൻ ഇനി മുതൽ ഗൂഗിൾ ഫ്ലൈറ്റ്സ് (Google Flights) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു ഗൂഗ്ൾ. ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് ഗൂഗിൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി അധികം പണം മുടക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കുകയും ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

ഫ്ലൈറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാൻ  സാധിക്കും 

ഉപഭോക്താക്കൾക്ക്  ആവശ്യമുള്ള സമയങ്ങളിൽ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാനുള്ള ഫ്ലൈറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിൾ ഫ്ലൈറ്റ്സ് ഒരുക്കുന്നത്. കൃത്യമായ സജഷൻസ് നൽകിയാണ് ഗൂഗിൾ ഫ്ലൈറ്റ്സിന്റെ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. നമ്മൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഫ്ലൈറ്റുകൾക്ക് സമാനമായ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയംഏതാണെന്ന് കണ്ടെത്തി അത് കൃത്യമായി അറിയിക്കുന്നു എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഒരു യാത്ര പ്ലാൻ ചെയ്താൽ അന്നേ ദിവസം ആവശ്യമായ ടിക്കറ്റ് സെർച്ച് ചെയ്താൽ 
ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം.

പ്രൈസ് ഗ്യാരന്റി മറ്റൊരു ഫീച്ചർ

പ്രൈസ് ഗ്യാരന്റി എന്ന ഫീച്ചർ തിരഞ്ഞെടുത്ത ഫ്ലൈറ്റ് റിസൾട്ടുകളിൽ കാണിച്ചിരിക്കുന്ന ഫ്ലൈറ്റ് പുറപ്പെടുന്നത് വരെ നിരക്കിൽ മാറ്റമില്ലാതെ തുടരുമെന്ന ഗൂഗിളിന്റെ ഉറപ്പാണ് സൂചിപ്പിക്കുന്നത്. ടേക്ക്ഓഫിന് മുമ്പുള്ള ഏതെങ്കിലും ദിവസം വിമാനങ്ങളുടെ നിരക്കുകളിൽ കുറവ് വരൂകയാണെങ്കിൽ ഉപഭോക്താവിന് കുറയുന്ന തുക ഗൂഗിൾ പേ വഴി മടക്കി നൽകും.

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മികച്ച സമയം

ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന യാത്രകളിൽ മികച്ച ഡീലുകൾ നേടുന്നതിനുള്ള കാലയളവ് ഒക്ടോബർ ആദ്യമായിരിക്കുമെന്നാണ് പുതിയ ഡാറ്റ വിശകലനം നൽകുന്ന ഫീച്ചറുകൾ. 2022 വരെയുള്ള ഡാറ്റ അനുസരിച്ച് ഏകദേശം 22 ദിവസം മുമ്പ് ലാസ്റ്റ് മിനുറ്റ് ബുക്കിങ് സാധ്യമായിരുന്നു. പുതിയ ഡാറ്റ വിശകലനം അനുസരിച്ച് ടേക്ക്ഓഫിന് 54 മുതൽ 78 ദിവസം വരെ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താൽ മികച്ച ഡീലുകൾ ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo