കാത്തിരുന്ന ആൻഡ്രോയ്ഡ് 12 എത്തി കൂടാതെ ഇത് ലഭിക്കുന്ന ഫോൺ ലിസ്റ്റ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Aug 2021
HIGHLIGHTS
  • ആൻഡ്രോയ്ഡിന്റെ 12 അപ്പ്‌ഡേഷനുകളാണ് ഇത്തവണ അറിയിപ്പുകളിൽ പ്രധാനം

  • ആൻഡ്രോയിഡ് 12 Beta 1 ലഭിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്

കാത്തിരുന്ന ആൻഡ്രോയ്ഡ് 12 എത്തി കൂടാതെ ഇത് ലഭിക്കുന്ന ഫോൺ ലിസ്റ്റ്
കാത്തിരുന്ന ആൻഡ്രോയ്ഡ് 12 എത്തി കൂടാതെ ഇത് ലഭിക്കുന്ന ഫോൺ ലിസ്റ്റ്


ഗൂഗിളിന്റെ പുതിയ  I/O 2021 അറിയിപ്പുകൾ ഇതാ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്ക് ഏറെ സന്തോഷം നൽകുന്ന അറിയിപ്പുകളും ഇത്തവണ ഗൂഗിളിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു .അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ തന്നെയാണ് .ആൻഡ്രോയിഡിന്റെ 11 നു ശേഷം ഇതാ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിരിക്കുന്നു .

അതിന്നായി പുതിയ ഡിസൈൻ ആണ് ഗൂഗിൾ ഇതിനു നൽകിയിരിക്കുന്നത് .ഈ ഡിസൈൻ മെറ്റീരിയൽ യൂ എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇപ്പോൾ ആൻഡ്രോയിഡിന്റെ ചില ഫോണുകളിൽ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ് .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആണ് ആദ്യം ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .

അതുപോലെ അടുത്തതായി എടുത്തു പറയേണ്ട പുതിയ അറിയിപ്പുകളിൽ ഒന്നാണ് ഗൂഗിൾ ക്രോമിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു .ഏതെങ്കിലും രീതിയിൽ സുരക്ഷ ലംഘനങ്ങൾ നടന്നാൽ അത് കണ്ടെത്താന് ഗൂഗിൾ ക്രോമിനെ പ്രാപ്തമാക്കിയിരിക്കുന്നു എന്നതാണ് ഗൂഗിളിന്റെ അറിയിപ്പുകളിൽ ഏറെ ശ്രദ്ധേയം .അതുപോലെ തന്നെ പുതിയ ഫീച്ചറുകൾ ഗൂഗിൾ മാപ്പിലും കൂടാതെ ഫോട്ടോകളിലും ഉൾപ്പെടുത്തിയിരിക്കുന്നു .

ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകളായ ആൻഡ്രോയിഡ് 12  Beta 1  ലഭ്യമാകുന്ന ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .റിപ്പോർട്ടുകൾ പ്രകാരം OnePlus 9,OnePlus 9 Pro ,Oppo Find X3 Pro,Asus ZenFone 8,Xiaomi Mi 11,Xiaomi Mi 11i,Xiaomi Mi 11X Pro,Xiaomi Mi 11 Ultra,Realme GT,iQoo 7 Legend,iQoo 7 Legend ,Oppo Find X3 Pro എന്നി ഫോണുകളിൽ  Android 12 Beta 1 ലഭിക്കുന്നതാണ് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Google I/O 2021 announcements: Android 12 with Material You, new app features and more
Tags:
Android 12 Android 12 Update Android 12 Features Android 12 Smart Phone ആൻഡ്രോയ്ഡ് 12
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status