4500 രൂപയുടെ ഡിസ്കൗണ്ടിൽ മോട്ടോയുടെ 50 MP ക്യാമറ ഫോൺ വാങ്ങാം…

HIGHLIGHTS

50 MP ട്രിപ്പിൾ ക്യാമറയോടെ വരുന്ന മോഡലാണിത്

32% വരെ കിഴിവിൽ ഇപ്പോൾ Moto G31 വാങ്ങാം

13,999 രൂപയാണ് ഫോൺ വിപണിയിൽ എത്തിയപ്പോഴുള്ള വില

4500 രൂപയുടെ ഡിസ്കൗണ്ടിൽ മോട്ടോയുടെ 50 MP ക്യാമറ ഫോൺ വാങ്ങാം…

Motorola രണ്ട് വർഷം മുമ്പാണ് തങ്ങളുടെ മോട്ടോ ജി 31 എഡിഷൻ പുറത്തിറക്കിയത്. അന്ന്  13,999 രൂപയായിരുന്നു Moto G31 ഫോണിന്റെ വില. 50 MP ട്രിപ്പിൾ ക്യാമറയോടെ, അമോലെഡ് ഡിസ്‌പ്ലേയുമായി വന്ന ബജറ്റ് ഫോൺ വിപണിയെ ആകർഷിക്കുന്നതിൽ വിജയിച്ചുവെന്ന് തന്നെ പറയാം. രണ്ട് വർഷം മുമ്പ് 13,000 രൂപയിലധികം ചിലവായിരുന്ന മോട്ടറോള ഫോൺ 4500 രൂപയുടെ ഡിസ്കൗണ്ടിൽ ലഭിച്ചാലോ?

Digit.in Survey
✅ Thank you for completing the survey!

Moto G31 ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വാങ്ങൂ…

ഫ്ലിപ്പ്കാർട്ടിൽ മോട്ടോ ജി 31ന്റെ വില 32% വരെ കിഴിവിൽ ഇപ്പോൾ വാങ്ങാവുന്നതാണ്. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഇതിനൊപ്പം Flipkart വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ലിപ്കാർട്ടിലെ Moto G31ന്റെ യഥാർഥ വില 13,999 രൂപയാണ്. എന്നാൽ നിങ്ങൾക്ക് ബജറ്റ് ഫോണിന് 32% തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. 13,999 രൂപയിൽ നിന്ന് 9,499 രൂപ വരെ വിലക്കുറവിൽ ഇത് ലഭിക്കും.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് കാർഡിന് 5% കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ വില ഇതിനേക്കാൾ കുറയാൻ സാധ്യതയുണ്ട്.

പുതിയ Moto G31 ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫോൺ ട്രേഡ് ചെയ്യാനും കൂടുതൽ കിഴിവുകൾ നേടാനും സാധിക്കും. എക്‌സ്‌ചേഞ്ച് ഓഫറിൽ 8,950 രൂപ വരെ കിഴിവ് ലഭിക്കും. നിങ്ങൾ ട്രേഡ് ചെയ്യുന്ന സ്‌മാർട്ട്‌ഫോൺ പ്രവർത്തനക്ഷമമായ അവസ്ഥയിലായിരിക്കണം എന്നതാണ് ഇതിലെ നിബന്ധന. കൂടാതെ, ഫോണിന് പോറലുകൾ, പൊട്ടലുകൾ, ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ എന്നിവ ഉണ്ടാകരുത് എന്നതും നിർബന്ധമാണ്.

Moto G31 സവിശേഷതകൾ

1080 x 2400 പിക്സൽ റെസല്യൂഷനോട് കൂടിയ 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് മോട്ടോ ജി 31 ന്റെ സവിശേഷത. 64GB 4GB, 128GB 4GB എന്നിവയുമായി ജോടിയാക്കിയ Mediatek Helio G85 ആണ് Moto G31ന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് മോട്ടോ ഫോൺ പ്രവർത്തിക്കുന്നത്.

Moto G31 ക്യാമറ

50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് Moto G31ൽ ഉള്ളത്. 10 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ബജറ്റ് ഫോണിനുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo