സ്വർണ വിപണിയിൽ നിന്നും ആശ്വാസ വാർത്ത
ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു
ഇന്ന് കേരളത്തിൽ സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഒഴികെ കഴിഞ്ഞ വാരവും ഈ വാരവും Gold priceൽ ആശ്വാസവാർത്തയാണ് വരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,800 രൂപയായി.
SurveyGold price Latest
കഴിഞ്ഞ 2 ദിവസങ്ങളിൽ സ്വർണനിരക്കിൽ മാറ്റമില്ലായിരുന്നു. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 44,000ത്തിൽ നിന്ന സ്വർണവില വീണ്ടും 45,000ത്തിൽ എത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ചയും, വ്യാഴാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് ഒരു ഗ്രാം Goldന് 30 രൂപ കുറഞ്ഞ് 5,600 രൂപയുമായിട്ടുണ്ട്.
2,000 നോട്ടും സ്വർണവിപണിയും
അതേ സമയം, കഴിഞ്ഞ ആഴ്ച 2000 രൂപ കറൻസികൾ പിൻവലിക്കുന്നതായും, നോട്ട് മാറ്റി വാങ്ങാനായി സെപ്തംബർ വരെ സാവകാശം നൽകുന്നതായും RBI പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ സ്വർണവിപണിയിലും എന്തെങ്കിലും ചാഞ്ചാട്ടമുണ്ടായിട്ടുണ്ടോ എന്നാണ് സാമ്പത്തിക മേഖല നിരീക്ഷിക്കുന്നത്.
2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ സ്വർണാഭരണ വിൽപ്പനയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ 2016ൽ 500, 1000 രൂപ നോട്ടുകൾ നിർത്തലാക്കിയ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നന്നേ കുറവാണെന്നാണ് ജുവലറി ഉടമകൾ പറയുന്നത്. 2000 രൂപ നോട്ടിൽ RBI കൊണ്ടുവന്ന പുതിയ മാറ്റം സ്വർണ വിപണിയിൽ വലിയ തിരക്ക് ഉണ്ടാക്കുന്നില്ല. കാരണം സ്വർണം വാങ്ങുന്നതിൽ നേരിയ വർധനവേയുള്ളൂവെന്നും, 2016 പോലെയല്ലെന്നും വ്യാപാരികൾ വിശദമാക്കുന്നു. 2016ൽ നോട്ട് നിരോധനമായിരുന്നതിനാൽ പലരും ചുരുങ്ങിയ സമയത്തിൽ നോട്ടുകൾ സ്വർണമാക്കി മാറ്റാൻ തിടുക്കപ്പെട്ടു.
എന്നാൽ പുതിയ സാഹചര്യത്തിൽ 2000 രൂപ നിരോധിക്കുക ആയിരുന്നില്ല. പതിയെ പതിയെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല, അന്ന് 20,000- 30,000 രൂപ റേഞ്ചിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് 50,000- 60,000 രൂപയാണ് ഒരു പവൻ സ്വർണത്തിനായി ചെലവഴിക്കേണ്ടി വരുന്നതെന്നും, ഇതും സ്വർണവിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്നും വിൽപ്പനക്കാർ വ്യക്തമാക്കിയതായി NDTV റിപ്പോർട്ട് ചെയ്യുന്നു.
Gold price ഒരു പവൻ (8 ഗ്രാം) May
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
