അനാവശ്യ മെയിലുകൾ അൺസബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഫീച്ചറുമായി Gmail
വെബിലും മൊബൈലിലുമുള്ള അനാവശ്യ ഇമെയിലുകൾ അൺസബ്‌സ്‌ക്രൈബ് ചെയ്യാനാകും
ആവശ്യമില്ലാത്ത മെയിലുകൾ ഒറ്റ ക്ലിക്കിൽ റിമൂവ് ചെയ്യാനുള്ള ഓപ്ഷനാണിത്
Gmail-ലെ അനാവശ്യ ഇമെയിലുകൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നോ? എങ്കിൽ അനാവശ്യ മെയിലുകൾ അൺസബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഫീച്ചറുമായാണ് ഗൂഗിൾ എത്തുന്നത്. പരസ്യങ്ങളായും മറ്റ് പ്രൊമോഷനുകളായും വരുന്ന മെയിലുകൾ ഒറ്റ ക്ലിക്കിൽ റിമൂവ് ചെയ്യാനുള്ള ഓപ്ഷനാണിത്. ജി-മെയിലിലെ ഈ പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതലറിയാം.
Surveyസൌകര്യപ്രദമായ Gmail പുതിയ ഫീച്ചർ
വെബിലും മൊബൈലിലുമുള്ള അനാവശ്യ ഇമെയിലുകൾ അൺസബ്‌സ്‌ക്രൈബ് ചെയ്യാനാകും. ആവശ്യമില്ലാത്ത മെയിലുകൾ ഒന്നുകിൽ നിങ്ങൾക്ക് അൺസബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലെങ്കിൽ സ്‌പാം മെസേജ് എന്ന രീതിയിൽ റിപ്പോർട്ട് ചെയ്യാം. ഇതിനായി Google കൊണ്ടുവന്ന ഫീച്ചറാണ് അൺസബ്‌സ്‌ക്രൈബ് ബട്ടൺ.
Gmail അൺസബ്‌സ്‌ക്രൈബ് ബട്ടൺ
ഈ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഇമെയിൽ വിലാസം മെയിലിങ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെടും. ഇതിനായി മെയിൽ അയച്ചയാൾക്ക് Gmail ഒരു HTTP റിക്വസ്റ്റോ ഇമെയിലോ അയയ്‌ക്കും.

ആൻഡ്രോയിഡ് ഫോണുകളിലും മൊബൈൽ ഫോണുകളിലും ഈ ബട്ടൺ ഇപ്പോൾ കൂടുതൽ സൌകര്യപ്രദമായി കാണാം. ത്രീ-ഡോട്ട് മെനുവിൽ നിന്ന് വ്യക്തമായി കാണാവുന്ന വിൻഡോയിലേക്ക് അൺസബ്‌സ്‌ക്രൈബ് ബട്ടൺ മാറ്റി. വെബ്, iOS ഉപകരണങ്ങൾക്ക് പുറമെ Google Workspace ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്.
മറ്റ് പുതിയ Gmail ഫീച്ചറുകൾ
ഇത് മാത്രമല്ല, ഒട്ടനവധി പുതിയ ഫീച്ചറുകൾ 2024ൽ ഗൂഗിളിന്റെ പക്കലുണ്ട്. സാധാരണ ഒഫിഷ്യൽ മെയിൽ അയയ്ക്കുമ്പോൾ ഗൂഗിളും മറ്റും തപ്പി ഭാഷ മോഡി പിടിപ്പിക്കാൻ ശ്രമിക്കാറില്ലേ? ഇതിനും എളുപ്പവഴിയുമായി എത്തുകയാണ് ഗൂഗിൾ. ജിമെയിലിൽ ഗൂഗിൾ AI ടെക്നോളജി ഫീച്ചറും പരീക്ഷിക്കുന്നുണ്ട്.
ഹെൽപ് മീ റൈറ്റ് എന്നാണ് ഈ ഓപ്ഷന്റെ പേര്. ഒരു ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യാൻ നിങ്ങളുടെ ശബ്ദം ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഇങ്ങനെ മെയിലിനായി ടൈപ്പ് ചെയ്ത് മെനക്കെടേണ്ട. അല്ലെങ്കിൽ നിങ്ങൾക്ക് എന്താണ് എഴുതേണ്ടതെന്ന് AI-യോട് പറഞ്ഞാൽ മതി. നിങ്ങളുടെ ആവശ്യം പ്രോംപ്റ്റ് ആയി പറഞ്ഞാൽ, ജിമെയിലിലെ AI ടെക്നോളജി അത് റിസീവ് ചെയ്യും. നിങ്ങളുടെ പ്രോംപ്റ്റിന് അനുസരിച്ച് വൃത്തിയ്ക്ക് ഇ-മെയിൽ കമ്പോസ് ചെയ്യപ്പെടും.
ഇത് സാധാരണ വോയിസ് ടൈപ്പിങ് ഫീച്ചറല്ല. നിങ്ങൾ പ്രോംപ്റ്റ് അഥവാ നിർദേശങ്ങൾ കൊടുക്കുമ്പോൾ അതിന് അനുസരിച്ച് ഇമെയിൽ കമ്പോസ് ചെയ്ത് തരും.
READ MORE: കേരളത്തിന് Reliance-ന്റെ Good News! Jio AirFiber ഇന്ന് മുതൽ…|TECH NEWS
ജിമെയിൽ ആപ്പിൽ ഈ AI ഫീച്ചർ എന്ന് വരുമെന്നതിൽ വ്യക്തതയില്ല. എന്നാൽ ഫീച്ചർ വർക്ക്‌സ്‌പേസ് ലാബുകളിൽ ഇപ്പോൾ ഇത് ലഭ്യമാണ്. ഈ പുതിയ ഓപ്‌ഷൻ നിങ്ങൾക്ക് ഇപ്പോൾ ലഭ്യമാകണമെങ്കിൽ വർക്ക്‌സ്‌പേസ് ലാബിൽ സൈൻ ഇൻ ചെയ്യാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile