എങ്കിലും ചന്ദ്രികേ; ചിരിക്കാൻ ഒരുങ്ങിക്കോ, ഇനി OTTയിൽ കാണാം…

HIGHLIGHTS

മലബാറിലെ ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് കഥ

ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന താരങ്ങൾ

നിരഞ്ജന അനൂപ്, തൻവി റാം എന്നിവരാണ് നായികമാർ

എങ്കിലും ചന്ദ്രികേ; ചിരിക്കാൻ ഒരുങ്ങിക്കോ, ഇനി OTTയിൽ കാണാം…

ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കോമഡി ചിത്രം 'എങ്കിലും ചന്ദ്രികേ' (Enkilum Chandrike)യുടെ ഒടിടി റിലീസ് തീയതി പുറത്ത്. ആവറേജ് അമ്പിളി, റോക്ക് പെപ്പര്‍ തുടങ്ങിയ കരിക്കിന്റെ വെബ് സീരീസിലൂടെ മലയാളിക്ക് സുപരിചിതനായ ആദിത്യന്‍ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രമാണ് എങ്കിലും ചന്ദ്രികേ. നിരഞ്ജന അനൂപ്, തൻവി റാം എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. മുഴുനീള ഹാസ്യചിത്രമായി ഒരുക്കിയ 'എങ്കിലും ചന്ദ്രികേ' ഒടിടിയിൽ എപ്പോൾ, എവിടെ കാണാമെന്ന് അറിയാം.

Digit.in Survey
✅ Thank you for completing the survey!

'എങ്കിലും ചന്ദ്രികേ' OTT അപ്ഡേറ്റ്

മലബാറിന്റെ പശ്ചാത്തലത്തിൽ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിന്റെ OTT Release പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 17നായിരുന്നു സിനിമയുടെ തിയേറ്റർ റിലീസ്. ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട തുടർസംഭവങ്ങളും പ്രമേയമാക്കിയ ചിത്രം 3 OTT platformകളിൽ പ്രദർശനത്തിന് എത്തും. ആമസോൺ പ്രൈം വീഡിയോ (Amazon Prime Video), സിംപ്ലി സൗത്ത് (Simply South), മനോരമ മാക്‌സ് (Manorma Max) എന്നിവയിലൂടെയാണ് ഡിജിറ്റൽ റിലീസിന് എത്തുന്നത്. ചിത്രം ഏപ്രിൽ 1 മുതൽ സ്ട്രീമിങ് ആരംഭിക്കും. 

എങ്കിലും ചന്ദ്രികേ; ചിരിക്കാൻ ഒരുങ്ങിക്കോ, ഇനി OTTയിൽ കാണാം…

എങ്കിലും ചന്ദ്രികേ അണിയറയിൽ

അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തി സം​ഗീതം പകർന്നിരിക്കുന്നു. ജൂൺ എന്ന ചിത്രത്തിലൂടെ ഇഫ്തി മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായിക്കഴിഞ്ഞു. ജിതിൻ സ്റ്റാൻസിലോസ് ക്യാമറയും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിച്ച എങ്കിലും ചന്ദ്രികേ നിർമിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo