'വരയൻ' ഇതാ OTTയിൽ പ്രദർശനത്തിന് എത്തി

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 19 Mar 2023 10:49 IST
HIGHLIGHTS
  • ഹാസ്യവും ആക്ഷനും കോർത്തിണക്കിയ ചിത്രമാണ് വരയൻ

  • ഇപ്പോഴിതാ സിനിമ ഒടിടിയിൽ എത്തി

'വരയൻ' ഇതാ OTTയിൽ പ്രദർശനത്തിന് എത്തി
'വരയൻ' ഇതാ OTTയിൽ പ്രദർശനത്തിന് എത്തി

സിജു വിൽസൺ നായകനായ വരയൻ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയ്ക്ക് ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം ഹാസ്യവും ആക്ഷനും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസമായിരുന്നു സിനിമ തിയേറ്ററിൽ എത്തിയത്. 

വരയൻ ഏത് OTTയിൽ?

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഇതാ ഡിജിറ്റൽ റിലീസിനും എത്തിക്കഴിഞ്ഞു. ആമസോൺ പ്രൈമി (Amazon prime)ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.  ലിയോണ ലിഷോയ്‌, ജൂഡ്‌ ആന്റണി ജോസഫ്‌,മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം ഒരുക്കിയിരിക്കുന്നു. രജീഷ് രാമനാണ് ഛായാഗ്രഹണം. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് വരയൻ ചിത്രം നിർമിച്ചത്.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Anju M U
Anju M U

Email Email Anju M U

Follow Us Facebook Logo Facebook Logo Facebook Logo

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

Varayan movie started streaming in this OTT

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ