ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് ഇത് അവതരിപ്പിച്ചത്
ഒന്നരലക്ഷം രൂപ വിലയാകുന്ന Fujifilm X-E5 മിറർലെസ്സ് ഡിജിറ്റൽ ക്യാമറ ഇന്ത്യയിൽ പുറത്തിറങ്ങി
ഏറ്റവും പുതിയ മോഡൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഇതിന് ലഭിക്കുന്നു
Fujifilm 40.2 MP ഹൈ റെസല്യൂഷനുള്ള പുതുപുത്തൻ ക്യാമറ ലോഞ്ച് ചെയ്തു. ഒന്നരലക്ഷം രൂപ വിലയാകുന്ന Fujifilm X-E5 മിറർലെസ്സ് ഡിജിറ്റൽ ക്യാമറ ഇന്ത്യയിൽ പുറത്തിറങ്ങി. ഏറ്റവും പുതിയ മോഡൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഇതിന് ലഭിക്കുന്നു. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് ഇത് അവതരിപ്പിച്ചത്. വ്യത്യസ്തമായ ഷൂട്ടിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ, മികച്ച ഡിസൈനുള്ള ഫുജിഫിലിമാണിത്.
SurveyFujifilm X-E5 മിറർലെസ് ക്യാമറ, ഇന്ത്യയിലെ വില എത്ര?
ഫുജിഫിലിം ക്യാമറ ബോഡിയുടെ വില 1,59,999 രൂപയാണ്. ബാറ്ററിയും മെമ്മറി കാർഡും ഉൾപ്പെടെയാണ് ഈ വില. CIPA 2024 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ക്യാമറ.
ഫുജിഫിലിം X-E5 Mirrorless Digital Camera സവിശേഷതകൾ

ഫുജിഫിലിംX-E5 മിറർലെസ്സ് ഡിജിറ്റൽ ക്യാമറയാണിത്. ഏറ്റവും പുതിയ മോഡൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു. ക്യാമറയ്ക്ക് ഏകദേശം 445 ഗ്രാം ഭാരമുണ്ട്. ഇതിന് 40.2 MP X-Trans CMOS 5 HR സെൻസറുണ്ട്. ക്യാമറയിൽ X-Processor 5 ഹൈ-സ്പീഡ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ കൊടുത്തിരിക്കുന്നു.
X-E5-ന്റെ മറ്റൊരു പ്രധാന സവിശേഷത, ശക്തമായ അഞ്ച്-ആക്സിസ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (IBIS) ഫീച്ചറുണ്ടെന്നതാണ്. ക്യാമറ ശ്രേണിയിലെ ആദ്യമായാണ് IBIS ഫീച്ചർ. മിറർലെസ് ക്യാമറയുടെ മധ്യഭാഗത്ത് 7.0 സ്റ്റോപ്പുകളും ചുറ്റളവിൽ 6.0 സ്റ്റോപ്പുകളും വരെ സ്റ്റെബിലൈസേഷനും ലഭിക്കും.
ഫോട്ടോഗ്രാഫിയിൽ പുതിയ അൽഗോരിതം ഉപയോഗിച്ച് മെച്ചപ്പെട്ട ഗൈറോ സെൻസർ ഡിറ്റക്ഷൻ ഫീച്ചർ കൊടുത്തിരിക്കുന്നു. ഈ ഡിജിറ്റൽ ക്യാമറയിൽ EVF-നുള്ള ക്ലാസിക് ഡിസ്പ്ലേ മോഡും സജ്ജീകരിച്ചിട്ടുണ്ട്.
പൂർണ്ണമായും മെഷീൻ ചെയ്ത അലുമിനിയം കൊണ്ടാണ് ഫുജിഫിലിം X-E5 Mirrorless Digital ക്യാമറ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഒരു ടോപ്പ് പ്ലേറ്റ് ഉൾപ്പെടെയുള്ള ഡിസൈൻ നൽകിയിരിക്കുന്നു.
സുഗമമായ ഒരു മെറ്റാലിക് ടെക്സ്ചറും ഉയർന്ന കാഠിന്യവും നൽകുന്നതിനാണ് ഈ ഡിസൈൻ. ക്യാമറയിൽ ഒരു പുതിയ “ക്ലാസിക് ഡിസ്പ്ലേ” മോഡും ഉൾപ്പെടുന്നു. ഇത് വ്യൂഫൈൻഡർ ഇമേജ് ഫീച്ചർ നൽകിയിരിക്കുന്നു. വ്യൂഫൈൻഡറിൽ കണ്ണുവെച്ച് ക്യാമറ പ്രവർത്തിപ്പിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് അനുയോജ്യമാണ്.
Also Read: Come Back! നിർത്തലാക്കിയ ആ മോഡൽ Samsung വീണ്ടും കൊണ്ടുവരും, കാരണം ഇതാണ്…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile