ഫ്രീ വൈഫൈയുമായി ചാർലി ഓട്ടോ
ദുൽഖർ സൽമാന്റെ കടുത്ത ആരാധകനായ വിനീഷിന്റെ ഓട്ടോയിൽ ആണ് ഫ്രീ വൈഫൈ സൗകര്യം.
Surveyആലപ്പുഴക്കാർക്ക് ഇപ്പോൾ പ്രിയങ്കരനാണ് വി.പി വിനീഷ് എന്ന ചെറുപ്പക്കാരനും 'ചാർലി' എന്ന ഓട്ടോയും. സൗജന്യ വൈഫൈ സൗകര്യമൊരുക്കി മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ് ഈ ഓട്ടോക്കാരൻ . ആലപ്പുഴയിൽ എല്ലായിടത്തും ചാർലി എന്ന ഓട്ടോ പറന്നെത്തും. വിനീഷിന്റെ പുതിയ സംരംഭം എല്ലാവര്‍ക്കും പ്രചോദനമായിരിക്കുകയാണ്.ഇന്റർനെറ്റ് ഈ കാലത്ത് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണല്ലോ. ജനങ്ങള്‍ക്ക് ഇതില്ലാതെ പറ്റാതെയുമായി. അതുകൊണ്ടു തന്നെ വിനീഷിന്റെ പുതിയ ആശയം ആലപ്പുഴക്കാർക്ക് കൗതുകകരം തന്നെ. ചാർലിയിൽ യാത്ര ചെയ്യാനാണ് എല്ലാവരും ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. ചാർലി എന്ന ഓട്ടോ വരുന്നതും കാത്തിരിക്കുന്ന ആൾക്കാരും ഇല്ലാതില്ല.വൈഫൈ ഉപയോഗിച്ചു കൊണ്ട് ആഡംബരമായി തന്നെ ജനങ്ങൾക്ക് യാത്ര ചെയ്യാം. മീറ്റർ ചാർജ് മാത്രം കൊടുത്താൽ മതി. ദുൽഖറിന്റെ വലിയ ആരാധകനാണ് വിനീഷ്. അതുകൊണ്ടാണ് ചാർലി എന്ന പേരു ഓട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. വൈഫൈ ഉള്ളതു കൊണ്ട് തന്റെ ഓട്ടോ സർവ്വീസിനു ഡിമാന്റ് കൂടിയെന്നാണ് വിനീഷ് പറയുന്നത്.
Experienced Social Media And Content Marketing Specialist View Full Profile
