Aadhaar Updation: ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്
10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം
സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം
ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്.
Survey10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക
ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.
മൈ ആധാർ എന്ന പോർട്ടൽ മാത്രമാണ് സൗജന്യ സേവനം നൽകുന്നത്
ആധാറിനായുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമർപ്പിച്ചുകൊണ്ട്, ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യാം. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കണം. മൈ ആധാർ എന്ന പോർട്ടൽ മാത്രമാണ് സൗജന്യ സേവനം നൽകുന്നത്. നേരിട്ട് കേന്ദ്രങ്ങൾ സന്ദർശിക്കുകയാണെങ്കിൽ 50 രൂപ ഫീസ് ഈടാക്കും.
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം
- https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- MyAadhaar' മെനുവിൽ നിന്ന് 'അപ്ഡേറ്റ് യുവർ ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക
- തുടർന്ന് 'അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓൺലൈൻ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ആധാർ കാർഡ് സെൽഫ് സർവീസ് പോർട്ടൽ ദൃശ്യമാകും
- പ്രൊസീഡ് ടു അപ്ഡേറ്റ് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകി ക്യാപ്‌ച നൽകുക
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക
- ഒടിപി നൽകിയ ശേഷം വീണ്ടും 'അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- വിലാസം മാറ്റുന്നതിന് 'അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- പുതിയ വിലാസ വിവരങ്ങൾ നൽകുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകൾ അപ്‌ലോഡ് ചെയ്യുക
- നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങൾ നൽകുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്കാൻ ചെയ്ത പകർപ്പായി അപ്‌ലോഡ് ചെയ്യണം
- സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാർജ്ജുകൾ കാണിക്കുന്നുണ്ടെങ്കിൽ നൽകുക
- തുടർന്ന് ലഭിക്കുന്ന യുആർ എൻ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം