6 മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, കുറഞ്ഞ നിരക്കിൽ കോളുകൾ: ഹാപ്പിനസ് സിം കാർഡ്

HIGHLIGHTS

6 മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് ഡാറ്റയുമായി Happiness SIM card

കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര കോളുകളും ഇതിൽ ലഭിക്കും

കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളാണ് ഹാപ്പിനസ് സിം കാർഡിന്റെ ഉപഭോക്താക്കൾ

6 മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, കുറഞ്ഞ നിരക്കിൽ കോളുകൾ: ഹാപ്പിനസ് സിം കാർഡ്

Happiness Sim: 6 മാസത്തെ സൗജന്യ ഇന്റർനെറ്റ് ഡാറ്റയും കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര കോളുകളും നൽകുന്ന പുതിയ പദ്ധതിയുമായി UAE മന്ത്രാലയം. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളാണ് ഹാപ്പിനസ് സിം കാർഡിന്റെ ഉപഭോക്താക്കളാകുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ EITCയുടെ duവുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം അവതരിപ്പിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Happiness Sim കാർഡിലെ ആനുകൂല്യങ്ങൾ

കുറഞ്ഞ വരുമാനമുള്ള, ബ്ലൂകോളർ വിഭാഗത്തിൽപെട്ട തൊഴിലാളികൾക്ക് അവരുടെ കുടുംബവുമായി സംസാരിക്കാനും ഇടപഴകുന്നതിനും ഫോൺ റീചാർജിങ്ങിനും മറ്റും ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗം ചെലവാക്കേണ്ടി വരുന്നു. ഇതിന് ഒരു ആശ്വാസമെന്ന രീതിയിലാണ് യുഎഇ സർക്കാർ Happiness Sim കാർഡ് കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​നം കു​റ​ഞ്ഞ പൈസയ്ക്ക്, അതും അര വർഷത്തോളം ലഭിക്കുന്നു.

കോളുകളിലും ഇന്റർനെറ്റിലും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമെ, MoHRE നൽകുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിർദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ തൊഴിലാളികൾക്ക് ലഭിക്കും. രാജ്യത്തെ ബ്ലൂ കോളർ തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹാപ്പിനസ് സിം കാർഡ് കൊണ്ടുവന്നിരിക്കുന്നതെന്ന് MoHRE ഉദ്യോഗസ്ഥ പ്രതിനിധിയായ ആയിഷ ബെൽഹാർഫിയ വ്യക്തമാക്കി.

Happiness SIM card

നിങ്ങളുടെ പരിചയത്തിൽ യുഎഇയിൽ ജോലി ചെയ്യുന്ന ബ്ലൂകോളർ തൊഴിലാളികൾക്ക് Happiness sim cardനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക. ഈ സേവനം എങ്ങനെ ലഭ്യമാക്കാം എന്നതും ചുവടെ വിവരിക്കുന്നു.

Happiness Sim കാർഡ് എങ്ങനെ ലഭിക്കും?

ബിസിനസ് സേവന കേന്ദ്രങ്ങളും ഗൈഡൻസ് കേന്ദ്രങ്ങളും സന്ദർശിച്ച് സിം വാങ്ങാം. അതുമല്ലെങ്കിൽ MoHREയുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചുകൊണ്ട് തൊഴിൽ കരാറുകൾ പുതുക്കി സിം കാർഡ് സ്വന്തമാക്കാം. 

UAEയിൽ തൊഴിലാളികൾ എത്രമാത്രം പ്രധാനമാണെന്നത് കണക്കിലെടുത്താണ് ഇത്തരമൊരു സൌജന്യ സേവനം നടപ്പിലാക്കുന്നതെന്ന് duവിന്റെ CEO ഫഹദ് അൽ ഹസാവി പറഞ്ഞു. യുഎഇയിലേക്ക് വരുന്ന പുതിയ ബ്ലൂകോളർ തൊഴിലാളികളെ സ്വാഗതം ചെയ്യുന്നതിനും, ഇപ്പോഴുള്ള തൊഴിലാളികൾക്ക് അവർ ടെലികോം സേവനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദമാക്കി. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo