Digit.in

ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ ഓഫറുകളുടെ തീയ്യതി പ്രഖ്യാപിച്ചു

Highlights

ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തുന്നു

ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി ഓഫറുകളാണ് ഉടൻ എത്തുന്നത്

ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെയാണ് ഓഫറുകൾ ലഭിക്കുന്നത്

ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ ഓഫറുകളുടെ തീയ്യതി പ്രഖ്യാപിച്ചു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ മാസം ആദ്യം ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ആരംഭിച്ചിരുന്നു .മികച്ച ഓഫറുകളായിരുന്നു ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ ഒരു ആഴ്ച നീണ്ടുനിന്നിരുന്ന ഓഫറുകൾ ഒക്ടോബർ 10 നു അവസാനിച്ചിരുന്നു .

എന്നാൽ ഇപ്പോൾ ഇതാ പുതിയ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് വീണ്ടും എത്തുന്നു .ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ ഓഫറുകൾ എന്ന പേരിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളിൽ ലഭിച്ചതുപോലെ തന്നെ ബാങ്ക് ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ ഓഫറുകളിലൂടെയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ബാങ്ക് ഡെബിറ്റ് കാർഡ് ,ക്രെഡിറ്റ് കാർഡ് ക്യാഷ് ബാക്ക് ,എക്സ്ചേഞ്ച് ഓഫറുകൾ ,നോ കോസ്റ്റ് EMI എന്നിവയിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ ഓഫറുകൾ ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെയാണ് നടക്കുന്നത് .ഒരു ദിവസ്സം മുൻപേ തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിച്ചുതുടങ്ങുന്നതാണ് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile