instagram down today
Facebook, Instagram Down: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടു. Reels അപ്‌ലോഡ് ചെയ്യുന്നതിലും കാണുന്നതിലും പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പറയുന്നു. മെറ്റയുടെ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒരേ സമയം പണിമുടക്കുന്നത് അപൂർവമാണ്. ഇന്ത്യയിലും യുഎഎസ്സിലുമടക്കം സാങ്കേതിക തകരാർ നേരിടുന്നുണ്ട്. കണ്ടന്റ് ക്രിയേറ്റർമാരെയും ബിസിനസ് അക്കൗണ്ടുകളെയും ഒരുപോലെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.