2024ല്‍ കിടിലൻ ഫീച്ചറുകളുമായി ഏറ്റവും വിലയേറിയ ഐഫോണ്‍

2024ല്‍ കിടിലൻ ഫീച്ചറുകളുമായി ഏറ്റവും വിലയേറിയ ഐഫോണ്‍
HIGHLIGHTS

പുത്തൻ ഫീച്ചറുകളുമായി ഐഫോൺ അൾട്രാ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ

ചാര്‍ജിങ് പോര്‍ട്ട് ഉണ്ടാവില്ലെന്നും പകരം മാഗ് സേഫ് ചാര്‍ജര്‍ മാത്രമായിരിക്കും ഉണ്ടാവുക

ഐഫോണ്‍ 15 പ്രോ മാക്‌സിൽ പെരിസ്‌കോപ്പ് സൂം ലെന്‍സ് ഉണ്ടാകുമെന്ന് സൂചന

ഓരോ വര്‍ഷവും പുറത്തിറക്കുന്ന ഐഫോണ്‍ (iPhone) മോഡലുകള്‍ക്കെല്ലാം പൊതുവില്‍ വിപണിയിലുള്ള മറ്റെല്ലാ സ്മാര്‍ട്‌ഫോണ്‍ മോഡലുകളേക്കാള്‍ വളരെയധികം വിലയുണ്ടാവാറുണ്ട്. ഉയർന്ന നിലവാരമുള്ള ഐഫോൺ അൾട്രാ (iPhone ultra) അവതരിപ്പിക്കുന്നത് പരിഗണിക്കാൻ ഒരുങ്ങുകയാണ്.

ഇത് 2024 ഓടെ ഐഫോൺ 16 (iPhone16)  ലൈനപ്പിനൊപ്പം എത്തിയേക്കാം. ആപ്പിൾ(Apple) ട്രാക്കർ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, പ്രോ, പ്രോ മാക്‌സ് എന്നിവയെ വേർതിരിക്കുന്നതിനുള്ള ആപ്പിളിന്റെ പദ്ധതി ഒരു ഉയർന്ന ബ്രാൻഡായ അൾട്രാ അവതരിപ്പിക്കുന്നതിനുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആപ്പിളിന്റെ മീറ്റിങിനിടെ ആപ്പിൾ സിഇഒ ടിം കുക്ക് ഭാവിയിൽ ഐഫോണുകളുടെ വില വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. 

2024-ല്‍ ആപ്പിള്‍ തങ്ങളുടെ ഏറ്റവും വിലയേറിയ ഐഫോണ്‍ (iPhone) പുറത്തിറക്കുമെന്നാണ് ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മന്റെ ഏറ്റവും പുതിയ ന്യൂസ് ലെറ്ററിലെ പ്രവചനം. പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലില്‍ പെരിസ്‌കോപ്പ് സൂം ലെന്‍സ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണുകളില്‍ ആദ്യമായാണിത്. പ്രീമിയം ടൈറ്റാനിയം ഫ്രെയിം ആയിരിക്കും ഇതിനെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നിലവിലുള്ള ഐഫോണ്‍ ലൈനപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ മോഡല്‍ എന്ന രീതിയിലായിരിക്കും ഐഫോണ്‍ അള്‍ട്ര (iPhone ultra) മോഡല്‍ അവതരിപ്പിക്കുക.

മെച്ചപ്പെട്ട ക്യാമറ, അതിവേഗ പ്രൊസസര്‍, വലിയ മെച്ചപ്പെട്ട ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള മെച്ചപ്പെട്ട ഫീച്ചറുകളുമായാണ് ഫോണ്‍ എത്തുകയെന്നും ഇതില്‍ ചാര്‍ജിങ് പോര്‍ട്ട് ഉണ്ടാവില്ലെന്നും പകരം മാഗ് സേഫ് ചാര്‍ജര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഇത് കൂടാതെ, അടുത്തകാലത്തൊന്നും ഒരു ഫോള്‍ഡബിള്‍ ഐഫോണ്‍ (iPhone) പ്രതീക്ഷിക്കേണ്ടെന്ന് ന്യൂസ് ലെറ്ററില്‍ പറയുന്നു. 

Digit.in
Logo
Digit.in
Logo