സിം മാറ്റാതെ മറ്റൊരു ഫോണിലേക്ക് recharge plan ട്രാൻസ്ഫർ ചെയ്യാൻ eSIM

HIGHLIGHTS

റീചാർജ് പ്ലാൻ മറ്റൊരു ഫോണിലേക്ക് മാറ്റാൻ സിം മാറ്റിയിടേണ്ട

പകരം eSIM ഫീച്ചർ പ്രയോജനപ്പെടുത്താം

ഈ വർഷം അവസാനം ഈ ഫീച്ചർ ലഭ്യമാകും

സിം മാറ്റാതെ മറ്റൊരു ഫോണിലേക്ക് recharge plan ട്രാൻസ്ഫർ ചെയ്യാൻ eSIM

ആഗോള ടെക് കമ്പനിയായ Google ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്കായി കൊണ്ടുവന്നിരിക്കുന്നത് വളരെ മികച്ചൊരു ഫീച്ചറാണ്. ഈ വർഷം അവസാനത്തോടെ eSIM ട്രാൻസ്ഫർ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് Google അറിയിച്ചിരിക്കുന്നത്. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) വച്ചായിരുന്നു പ്രഖ്യാപനം.

Digit.in Survey
✅ Thank you for completing the survey!

അതായത്, ഫിസിക്കൽ സിം മാറ്റാതെ മൊബൈൽ പ്ലാൻ ഒരു പുതിയ ഫോണിലേക്ക് മാറ്റുന്നതിന് സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ഈ വർഷം അവസാനത്തോടെ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഗൂഗിൾ അതിന്റെ പങ്കാളി ബ്രാൻഡുകളായ Samsung, OnePlus, Oppo, Xiaomi എന്നീ ഫോണുകളിലായിരിക്കും ഈ ഫീച്ചർ ആദ്യം വരുന്നത്. 

ഡച്ച് ടെലികോമായിരിക്കും ഈ ഫീച്ചർ കൊണ്ടുവരിക. DT നെറ്റ്‌വർക്കിലെ eSIM ട്രാൻസ്ഫർ ഫീച്ചറിന്റെ പ്രയോജനം ആദ്യം നേടുന്നത് ഗൂഗിൾ Pixel 7 ഫോൺ ഉപഭോക്താക്കളായിരിക്കും. ഈ വർഷം അവസാനം ഇത് ലഭ്യമാകും. ഭാവിയിൽ കൂടുതൽ ഉപഭോക്താക്കൾ eSIM-കൾ അവരുടെസിമ്മായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ ആൻഡ്രോയിഡ് മുതൽ iOS വരെ eSIM ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനം വരും. പല രാജ്യങ്ങളിലെയും ഐഫോണുകൾ ഇപ്പോൾ eSIM-സപ്പോർട്ടീവ് ഉള്ളവയാണ്. പല രാജ്യങ്ങളിലും ഐഫോണുകൾക്ക് ഒരു ഫിസിക്കൽ സിം സ്ലോട്ടും മറ്റൊരു eSIM സ്ലോട്ടും ഉണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo