YouTube Views: ഇന്ത്യയിലെ ഒരു യൂട്യൂബറിന് ഒരു മില്യൺ വ്യൂസിന് എത്ര കിട്ടും?

YouTube Views: ഇന്ത്യയിലെ ഒരു യൂട്യൂബറിന് ഒരു മില്യൺ വ്യൂസിന് എത്ര കിട്ടും?
HIGHLIGHTS

ഒരു മില്യൺ വ്യൂസുള്ള വീഡിയോയ്ക്ക് യൂട്യൂബിൽ നിന്ന് എത്ര കിട്ടും?

ചിലർക്ക് പണം സമ്പാദിക്കാനുള്ള മാർഗവും മറ്റ് ചിലർക്ക് പാഷനുമാണ് യൂട്യൂബ്

ഓരോ യൂട്യൂബ് ചാനലിനും അതിന്റെ വിഷയമനുസരിച്ച് പണത്തിലും വ്യത്യാസം വരുന്നു

YouTube വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് യൂട്യൂബ് വരുമാനത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടോ? ഇന്ത്യയിൽ പലരുടെയും പ്രധാന വരുമാന മാർഗമാണ് YouTube. ചിലർക്ക് പണം സമ്പാദിക്കാനുള്ള മാർഗവും മറ്റ് ചിലർക്ക് പാഷനുമാണ് യൂട്യൂബ്. പണവും പ്രശസ്തിയും കിട്ടാനുള്ള ഏറ്റവും സുലഭമായ മാർഗവും ഒരു യൂട്യൂബറാകുക എന്നത് തന്നെ.

എന്നാൽ ഒരു മില്യൺ വ്യൂസുള്ള വീഡിയോയ്ക്ക് യൂട്യൂബിൽ നിന്ന് എത്ര കിട്ടും, ഇതറിയാമോ? ഈ യൂട്യൂബർമാരെല്ലാം ലക്ഷങ്ങളുണ്ടാക്കുന്നല്ലേ എന്ന് പറയുന്നതല്ലാതെ, എത്രയാണ് അവർക്ക് വരുമാനമെന്നത് പലർക്കും അറിവുണ്ടാകില്ല. അങ്ങനെയെങ്കിൽ നിങ്ങളുടെ സംശയത്തിനുള്ള മറുപടി ഇവിടെയുണ്ട്.

YouTube Views: എത്രയാണ് വരുമാനം?

ഒരു ലക്ഷം വ്യൂസുള്ള വീഡിയോയ്ക്ക് എത്ര കിട്ടുമെന്ന് മുമ്പ് നമ്മൾ ചർച്ച ചെയ്തതാണ്. ഇനി ഒരു മില്യൺ വ്യൂസിന്റെ വരുമാനമാണ് ഇവിടെ വിശദീകരിക്കുന്നത്.

ഓരോ യൂട്യൂബ് ചാനലിനും അതിന്റെ വിഷയമനുസരിച്ച് പണത്തിലും വ്യത്യാസം വരുന്നു. ചില യൂട്യൂബർമാർക്ക് പ്രതിമാസം ലക്ഷങ്ങളാണ് സമ്പാദ്യം. 3000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെയ്യുന്ന വിഷയത്തിന് അനുസരിച്ച് വ്യത്യാസം വന്നേക്കും.

youtube pay for 1 million views

1 മില്യൺ YouTube Views-ന് എത്ര കിട്ടും?

ഒരു മില്യൺ എന്നാൽ പത്ത് ലക്ഷം അല്ലെങ്കിൽ ദശലക്ഷമെന്ന് പറയാം. ഇന്ത്യയിൽ 10 ദശലക്ഷം വ്യൂസ് കിട്ടിയ വീഡിയോയിൽ എത്ര രൂപ വരെ സമ്പാദിക്കാമെന്ന് അറിയേണ്ടേ?

1.1 കോടി മുതൽ 3.7 കോടി രൂപ വരെ ഇങ്ങനെ സമ്പാദിക്കാനാകുമെന്ന് പറയുന്നു. 10000 വ്യൂസുള്ള വീഡിയോയ്ക്കാണങ്കിൽ, ഇത് ഒരു ലക്ഷം മുതൽ 3.7 ലക്ഷം വരെയായേക്കാം. ഇന്ത്യയിലെ യൂട്യൂബ് വരുമാനത്തിൽ വലിയ വ്യത്യാസമുണ്ടാകാം. ചിലർക്ക് പ്രതിമാസം ആയിരക്കണക്കിന് രൂപയായിരിക്കും ലഭിക്കുന്നത്. പരസ്യ വരുമാനത്തിലും മറ്റും ഇവർക്ക് എത്ര ലഭിക്കുന്നു എന്നതിലും വ്യത്യാസം വരുന്നു.

കൊളാബ്, മാർക്കറ്റിങ്, ലൈവ് സ്ട്രീമിങ്, പ്രീമിയം സബ്സ്ക്രിപ്ഷൻ, എക്സ്ക്ലൂസീവ് കണ്ടന്റ് തുടങ്ങിയവയിലൂടെയെല്ലാം പണം സമ്പാദിക്കാനാകും.

Also Read: YouTube വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഒരു Complete ഗൈഡ് ഇതാ…

യൂട്യൂബ് വരുമാനത്തെ ബാധിക്കുന്ന ഘടകങ്ങൾ

പരസ്യവരുമാനവും കോസ്റ്റ് പർ മില്ലെയും: കൂടുതൽ വ്യൂസ് ഉയർന്ന പരസ്യ വരുമാനത്തിലേക്ക് നയിച്ചേക്കാം. ഇത് യൂട്യൂബ് ചാനലിന്റെ ലൊക്കേഷൻ, നിങ്ങളുടെ സബ്സ്ക്രൈബർമാർ എന്നിവയിലൂടെ വ്യത്യാസപ്പെടുന്നു.

പരസ്യ ഫോർമാറ്റും സ്ഥാനവും: പരസ്യത്തിനുള്ള വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത വരുമാന സാധ്യതകൾ ഉണ്ടായിരിക്കും. ചില ഫോർമാറ്റുകൾ മറ്റ് ഫോർമാറ്റുകളേക്കാൾ കൂടുതൽ പണം നൽകിയേക്കും.

വീഡിയോയുടെ വലിപ്പവും വീഡിയോ കാണുന്നവരുടെ ലൊക്കേഷനും യൂട്യൂബ് പണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുപോലെ ട്രെൻഡിങ് വിഷയങ്ങൾ കവർ ചെയ്യുന്നതും, വീഡിയോ കാണുന്ന പ്രേക്ഷകർ എത്ര നേരം നിങ്ങളുടെ വീഡിയോ കാണുമെന്നതും സ്വാധീനിക്കുന്നുണ്ട്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo