DIZO വാച്ച് ഡി പ്രോ കുറച്ച് ദിവസങ്ങൾക്കകം ഇന്ത്യൻ വിപണിയിൽ എത്തും.
ഫ്ലിപ്കാർട്ടിലും വാച്ച് ലഭ്യമായിരിക്കാം
വാച്ചിന്റെ ബാറ്ററി ലൈഫും മറ്റ് ഫീച്ചറുകളും അറിയാം
സമയം അറിയാനുള്ളത് മാത്രമല്ല ഇന്ന് വാച്ചുകൾ. ഫോൺ എങ്ങനെ നമ്മുടെ സന്തത സഹചാരിയായോ അതുപോലെ വാച്ചും സ്മാർട് ലൈഫിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ പലപ്പോഴും സ്മാർട് വാച്ചുകളുടെ വില താങ്ങാനാവുന്നതിലും അധികമാകാറുണ്ട്. എങ്കിലും വിലക്കുറവിൽ അത്യാവശ്യം മികച്ച പെർഫോമൻസ് കാഴചവയ്ക്കുന്ന വാച്ചുകൾ ലഭ്യമാണ്. ഇന്ത്യയിൽ ആവശ്യക്കാരേറെയും ഇങ്ങനെയുള്ള വാച്ചുകൾക്കാണെന്നും പറയാം.
Surveyഇത്തരത്തിലുള്ള ഒരു വാച്ചാണ് ഡിസോയുടെ സ്മാർട് വാച്ചുകൾ- Smart watches. ഇപ്പോഴിതാ, DIZO വാച്ച് ഡി പ്രോ കുറച്ച് ദിവസങ്ങൾക്കകം ഇന്ത്യൻ വിപണിയെ കീഴടക്കാൻ എത്തുകയാണ്. ബ്രാൻഡിന്റെ ട്വിറ്റർ ഹാൻഡിലിൽ പറയുന്നത് അനുസരിച്ച് DIZO വാച്ച് ഡി പ്രോ ജനുവരി 9ന് ഇന്ത്യയിൽ അവതരിപ്പിക്കും. വാച്ച് ഡി, വാച്ച് ഡി ഷാർപ്പ്, വാച്ച് ഡി ടോക്ക്, വാച്ച് ഡി പ്ലസ് എന്നിവയുള്ള വാച്ച് ഡി സീരീസിലെ ഏറ്റവും പുതിയ എൻട്രിയായിരിക്കും ഇത്. ലോഞ്ചിങ്ങിന് മുന്നോടിയായി വാച്ച് ഡി പ്രോയുടെ ടീസറുകൾ DIZO സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
DIZO വാച്ച് ഡി പ്രോ സവിശേഷതകൾ
DIZO വാച്ച് ഡി പ്രോയ്ക്ക് വലിയ 1.85 ഇഞ്ച് സ്ക്രീനും ഒരു ചതുര ഡയലുമാണ് ഉള്ളത്. ഇതിന് 60Hz റീഫ്രെഷ് റേറ്റ് വരുന്നു. സ്മാർട്ട്‌ഫോൺ ബ്രാൻഡിന്റെ സ്വന്തം D1 ചിപ്‌സെറ്റിലായിരിക്കും വാച്ച് പ്രവർത്തിക്കുന്നത്. കൂടാതെ 4x വലിയ റാമും ഇത് വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാച്ചിന്റെ മറ്റ് സവിശേഷതകൾ എന്താണെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടില്ല.
ഡിസോ വാച്ച് ഡി പ്രോ നിങ്ങൾക്ക് എവിടെ നിന്ന് വാങ്ങാം?
DIZO Watch D Pro ഫ്ലിപ്പ്കാർട്ടിലും മറ്റ് പ്രത്യേക റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇതേ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾ അറിയാം.
കഴിഞ്ഞ മാസം, DIZO അതിന്റെ സെമി-ഇൻ-ഇയർ TWS ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ബഡ്സ് Z പവർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ IPX4-സർട്ടിഫൈഡ് ഇയർഫോണുകൾക്ക് 10-mm ഡൈനാമിക് ഡ്രൈവറും ഇഎൻസിയും ഉണ്ട്. മൊത്തം 30 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile