ഓപ്പോ റെനോ 8T 5G vs ഓപ്പോ റെനോ 8T; കേമനാര്?

ഓപ്പോ റെനോ 8T 5G vs ഓപ്പോ റെനോ 8T; കേമനാര്?
HIGHLIGHTS

ഓപ്പോയുടെ രണ്ട് സ്മാർട്ഫോണുകളാണ് ഇവിടെ താരതമ്യം ചെയ്യുന്നത്

രണ്ട് ഫോണുകളും മികച്ച പ്രകടനം വിപണിയിൽ കാഴ്ചവയ്ക്കും

അവയുടെ ഡിസ്പ്ലേ, പ്രോസസ്സർ, വില, ബാറ്ററി, ക്യാമറ എന്നിവ പരിശോധിക്കാം

Oppo reno 8T 5G vs Oppo Reno 8T: ഓപ്പോയുടെ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പരിശോധിക്കാം. ഇവയിൽ ഏതാണ് മികച്ചതെന്ന് താരതമ്യം ചെയ്യാം.

ഡിസ്പ്ലേ

Oppo Reno 8T 5G ഫോണുകൾക്ക് 120Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റ്, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നിവയുള്ള 6.67 ഇഞ്ച് OLED 10-ബിറ്റ് ഡിസ്പ്ലേ പ്രതീക്ഷിക്കാം.അതേസമയം ഓപ്പോ റെനോ 8 ടി ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും.

പ്രോസസ്സർ

സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റിലാണ് Oppo Reno 8T 5G പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13-ൽ പ്രവർത്തിക്കും. ഡിസൈൻ റെൻഡറുകൾ അനുസരിച്ച്, വിവിധ കളർ ഓപ്ഷനുകളും കാണാൻ കഴിയും.
Oppo Reno 8T ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ഒക്ട കോർ പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ പ്രധാന സെൻസർ 108 മെഗാപിക്സൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13-ൽ പ്രവർത്തിക്കും. ഡിസൈൻ റെൻഡറുകൾ അനുസരിച്ച്, വിവിധ കളർ ഓപ്ഷനുകളും കാണാൻ കഴിയും.

വില

Oppo Reno 8T 5G യുടെ ഇന്ത്യയിലെ വില ഏകദേശം 29,990 രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 8-ന് Oppo Reno 8T 5G വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്മാർട്ഫോണിന് രണ്ട് സ്റ്റോറേജ് വേരിയന്റുണ്ടാകാനാണ് സാധ്യത. 8 ജിബിയും 256 ജിബിയും ആണ് സ്‌റ്റോറേജ് ഉണ്ടായിരിക്കുക എന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഏകദേശം 27,000 രൂപയ്ക്കും 29,000 രൂപയ്ക്കും ഇടയിലാകും ഓപ്പോ റെനോ 8ടിയുടെ ഇന്ത്യയിലെ വില

ക്യാമറ

OPPO RENO 8T 5G ക്യാമറ 100 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളതെന്ന് ചോർച്ചയിൽ പറയുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് അതിന്റെ പിന്നിൽ നൽകിയിട്ടുണ്ട്. 100 മെഗാപിക്സലിന്റെ പ്രധാന ക്യാമറ കൂടാതെ, 2-2 മെഗാപിക്സലിന്റെ മറ്റ് രണ്ട് ക്യാമറകളും ഉണ്ടാകും. 32 മെഗാപിക്സലിന്റെ മുൻ ക്യാമറയായിരിക്കും ഫോണിന്. എന്നാൽ ഓപ്പോ റെനോ 8T യുടെ ക്യാമറ വിഭാത്തിലേക്ക് വന്നാൽ 108 എംപിയുടെ പ്രൈമറി ക്യാമറയാണ് ഏറ്റവുമാദ്യം ശ്രദ്ധയിൽപ്പെടുക. ഇതോടൊപ്പം തന്നെ 2MP മാക്രോ ക്യാമറ + 2MP മോണോ ലെൻസ് എന്നിവയും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. മികവാർന്ന സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാകും.

ബാറ്ററി

OPPO RENO 8T 5G ബാറ്ററിയും ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 5000 mAh ബാറ്ററി ഉണ്ടായിരിക്കും, SuperVOOC 33W ചാർജിംഗിനെ പിന്തുണയ്ക്കും.  
67 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4800 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 6ജിബി/8ജിബി റാമും 128ജിബി/256ജിബി സ്റ്റോറേജ് വേരിയന്റുകൾ ഓപ്പോ റെനോ 8ടിയ്ക്ക് പ്രതീക്ഷിക്കാം. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് പിന്തുണയുമുണ്ടാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo