ചതുരം ഇന്ന് രാത്രി മുതൽ സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിക്കും

HIGHLIGHTS

ചതുരം ഒടിടിയിൽ എത്തുന്നു

Saina Plyaയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്

ഇന്ന് രാത്രി 10 മണി മുതൽ ചിത്രം സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിക്കും.

ചതുരം ഇന്ന് രാത്രി മുതൽ സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിക്കും

സ്വാസിക നായികയായെത്തിയ ചതുരം (Chathuram) ഒടിടി(OTT)യിൽ എത്തുന്നു. സൈന പ്ളേയാണ് (Saina Play) ചിത്രത്തിന്റെ ഒടിടി(OTT) അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് രാത്രി 10 മണി മുതൽ ചിത്രം സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിക്കും. ജനുവരിയിൽ തന്നെ ഒടിടി( OTT) പ്ലാറ്റ്‌ഫോമുകളിൽ ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീളുകയായിരുന്നു. പിന്നീട് പലവട്ടം ഒടിടി(OTT) പ്ലാറ്റ് ഫോം ഏതെന്ന് സംശയിച്ച് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇപ്പോൾ അതെല്ലാം മാറി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം(Chathuram). സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിന് പിന്നാലെ ചില വിവാദങ്ങളിലും ചിത്രം പെട്ടിരുന്നു. ഒരു വിഭാഗം ആളുകൾ ചിത്രത്തിനെതിരെയും രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ വർഷം നവംബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo