ChatGPT പോലുള്ള AI ടൂളുകൾക്ക് അസ്തിത്വപരമായ അപകടസാധ്യത ഉള്ളതായി എറിക് ഷ്മിഡ്
മനുഷ്യരാശിക്ക് കോട്ടം വരാതെ സമൂഹത്തിന്റെ പ്രയോജനത്തിനായി AI ഉപയോഗിക്കണമെന്നും ഷ്മിഡ്
അതിവേഗം പ്രചാരം നേടുകയാണ് ChatGPT പോലുള്ള AI ടൂളുകൾ. ചാറ്റ്ജിപിറ്റി വന്നതിന് പിന്നാലെ ഗൂഗിളും മൈക്രോസോഫ്റ്റുമെല്ലാം തങ്ങളുടെ AI ടൂളുകൾ പുറത്തിറക്കി. ഇന്ന് എന്തിനും മനുഷ്യ സഹായമില്ലാതെ ഇത്തരം എഐ ചാറ്റ്ബോട്ടുകൾ സഹായകമാകുമെന്നു. ഒരു ലീവ് ലെറ്ററിൽ തുടങ്ങി ബൃഹത്തായ നോവലുകൾ എഴുതാനുമെല്ലാം ഇത്തരം നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾക്ക് കഴിയും.
Surveyമനുഷ്യരാശിയ്ക്ക് AI Chatbotകൾ ഭീഷണിയാകുമോ എന്നും ടെക് വിദഗ്ധർ ഉറ്റുനോക്കുന്നുണ്ട്. മനുഷ്യന് പകരക്കാരനാവാൻ ഇത്തരം ചാറ്റ്ബോട്ടുകൾക്ക് സാധിക്കുമെന്നതും, മനുഷ്യൻ ചെയ്തിരുന്ന പല ജോലികളും ഇവർ കൈയേറിയിരിക്കുന്നു എന്നതുമാണ് ആശങ്കയ്ക്ക് കാരണം. ഇങ്ങനെ AI ടൂളുകൾക്ക് ആധിപത്യം കൊടുക്കണോ എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും AI ശരിക്കും മനുഷ്യന് സഹായി ആയിരിക്കുമെന്നാണ് Google CEO സുന്ദർ പിച്ചൈ അഭിപ്രായപ്പെട്ടത്.
AI ജീവന് പോലും അപകടം!!!
എന്നാൽ ഗൂഗിളിന്റെ മുൻ CEOയുടെ അഭിപ്രായം വേറൊന്നാണ്. മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിഡ് പറയുന്നത് AI ടൂളുകൾ ഒരുപക്ഷേ ആളുകളുടെ ജീവന് പോലും അപകടകാരിയാകുമെന്നാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ചാറ്റ്ബോട്ടുകൾ പോലുള്ള ഉപകരണങ്ങൾ ആളുകളെ കൊല്ലാനോ ഉപദ്രവിക്കാനോ സാധ്യതയുണ്ട്. ഇങ്ങനെ ChatGPT പോലുള്ള AI ടൂളുകൾക്ക് അസ്തിത്വപരമായ അപകടസാധ്യത ഉള്ളതായും ഇവ മനുഷ്യരിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കുമെന്നും പറയുന്നു.
'ഇന്നില്ലെങ്കിലും, വളരെ അടുത്ത കാലത്ത് തന്നെ ഈ AI സിസ്റ്റങ്ങൾക്ക് സൈബർ ചൂഷണത്തിൽ നിന്ന് 100 ശതമാനം സുരക്ഷിതത്വവും, ജീവശാസ്ത്രത്തിൽ പോലും മികച്ച മുന്നേറ്റങ്ങൾ കൊണ്ടുവരാനും സാധിക്കുന്നതാണ്.' എന്ന് Schmidt വ്യക്തമാക്കി. വാൾസ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗൺസിലിലാണ് മുൻ ഗൂഗിൾ സിഇഒയുടെ വിശദീകരണം.
AI യുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടിയതിനൊപ്പം ചില അപാകതകളും അദ്ദേഹം എടുത്തുപറഞ്ഞു. അതായത്, എഐ സാങ്കേതിക വിദ്യയിൽ മാൽവെയറുകളും മറ്റും ആക്രമിക്കാൻ സാധ്യതയുണ്ടെങ്കിൽ അവയെ പ്രതിരോധിക്കണം.
AI-യെ കുറിച്ചുള്ള ആശങ്കകൾ എലോൺ മസ്‌ക്, സ്റ്റീവ് വോസ്‌നിയാക് തുടങ്ങിയ പ്രമുഖരെല്ലാം മുൻപ് പങ്കുവച്ചിട്ടുണ്ട്. 2001 മുതൽ 2011 വരെയാണ് ഗൂഗിളിന്റെ സിഇഒ ആയി ഷ്മിഡ് സേവനം അനുഷ്ഠിച്ചത്. പിന്നീട് 2015 വരെ എക്‌സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. AIയെ കുറിച്ചുള്ള US ദേശീയ സുരക്ഷാ കമ്മീഷന്റെ നേതൃത്വം എറിക് ഷ്മിഡ് വഹിച്ചിട്ടുണ്ട്.
മനുഷ്യരാശിക്ക് കോട്ടം വരാതെ സമൂഹത്തിന്റെ പ്രയോജനത്തിനായി AI ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇതിനായി എഐ സിസ്റ്റത്തിന് മേൽ മേൽനോട്ടം ഉണ്ടായിരിക്കണമെന്നും ഷ്മിഡ് പറഞ്ഞു. ഇത്തരത്തിൽ നിരവധി പ്രമുഖരും വിദഗ്ധരും AI Technologyയെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇത്തരം ചാറ്റ്ബോട്ടുകളിലും മറ്റുമുള്ള നിരീക്ഷണവും വർധിച്ചിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile