പിടിമുറുക്കാൻ കേന്ദ്രവും RBIയും; ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നിയമനിർമാണം?

HIGHLIGHTS

ഓൺലൈൻ ലോൺ ആപ്പുകൾക്ക് എതിരെ കർശന നീക്കവുമായി കേന്ദ്രവും RBIയും

ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകൾക്ക് എതിരെ നിയമ നിർമാണം നടത്തുമെന്ന് ഐടി സഹമന്ത്രി

പിടിമുറുക്കാൻ കേന്ദ്രവും RBIയും; ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നിയമനിർമാണം?

ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകൾക്ക് എതിരെ നിയമ നിർമാണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. അനധികൃതമായി പ്രവർത്തിക്കുന്ന വായ്പാ ആപ്പുകൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും, പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നതായും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Digit.in Survey
✅ Thank you for completing the survey!

ആപ്പുകൾക്ക് വൻപിഴയും ക്രിമിനൽ വ്യവസ്ഥകളും…

കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന Online Loan App ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രവും വിഷയത്തിൽ ഇടപെടുന്നത്. തട്ടിപ്പ് നടത്തുന്ന വായ്പ ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കാനും, ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ഇവയ്ക്ക് എതിരെ വൻപിഴ ചുമത്താനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇതുകൂടാതെ, പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും അനുവദനീയമായ ലോൺ ആപ്പുകൾ മാത്രം ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും കേന്ദ്രം പദ്ധതിയിടുന്നതായി രാജീവ് ചന്ദ്രശേഖർ വിശദമാക്കി.

loan apps online

ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളോ നിയമവിരുദ്ധമായ ആപ്ലിക്കേഷനുകളോ നൽകരുതെന്ന് ഗൂഗിളിനോടും ആപ്പിളിനോടും നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ബില്ലാണ് ഓൺലൈൻ ലോൺ കെണിയ്ക്ക് പരിഹാരമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. കേരളത്തിലെ ആത്മഹത്യ ഗൌരവമായി പരിഗണിക്കുന്നുവെന്നും, RBIയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

Online Loan ആപ്പിൽ RBI നടപടി

ഇതിന്റെ തുടർനടപടിയെന്നോണം Online loan എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ RBI ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് (MeiTY) ലിസ്റ്റ് അയയ്ക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനെ തുടർന്ന്, ആപ്പ് നിരോധനം ആവശ്യപ്പെട്ട് MeiTY ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകുമെന്നും പറയുന്നു. 

 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo