BSNL സൗജന്യ ഡാറ്റ ഓഫറുകൾ ഡിസംബർ വരെ നീട്ടി

HIGHLIGHTS

ബിഎസ്എൻഎൽ നൽകിയിരുന്ന ഓഫറുകൾ നേടിയിരിക്കുന്നു

ബ്രൊഡ് ബാൻഡ് ഓഫറുകളാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്

നിലവിൽ ഡിസംബർ വരെയാണ് ഓഫറുകൾ നീട്ടിയിരിക്കുന്നത്

BSNL സൗജന്യ ഡാറ്റ ഓഫറുകൾ ഡിസംബർ വരെ നീട്ടി

നിലവിൽ മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു കമ്പനിയാണ് നമ്മുടെ സ്വന്തം ബിഎസ്എൻഎൽ .ബിഎസ്എൻഎൽ വർക്ക് ഫ്രം ഹോം എന്ന പ്ലാനിൽ നൽകിയിരുന്ന സൗജന്യ ഓഫറുകളുടെ വാലിഡിറ്റി ഇപ്പോൾ നീട്ടിയിരുന്നു .പ്രൊമോഷന്റെ ഭാഗമായായിരുന്നു ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് സൗജന്യ പ്ലാനുകൾ നൽകിയിരുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഈ പ്ലാനുകളാണ് ഇപ്പോൾ ഡിസംബർ വരെ നീട്ടിയിരിക്കുന്നത് .കൂടാതെ 499 രൂപയുടെ ഭാരത് ബ്രൊഡ് ബാൻഡ് പ്ലാനുകളും ഡിസംബർ വരെ നിലവിൽ ലഭിക്കുന്നതാണ് .499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ 300 ജിബിയുടെ ഡാറ്റയാണ് ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 40 Mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .300 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 1 Mbps സ്പീഡിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .നിങ്ങളുടെ സർക്കിളുകളിൽ ഇത് ഉണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

റീച്ചാർജ്ജ്‌ ചെയ്യുന്നതിന് 

Experienced Social Media And Content Marketing Specialist View Full Profile