2600 മിനുട്ട് കൂടാതെ 2.6ജിബി ഡാറ്റ BSNL ഓഫറുകൾ

2600 മിനുട്ട് കൂടാതെ 2.6ജിബി ഡാറ്റ BSNL ഓഫറുകൾ
HIGHLIGHTS

പുതിയ BSNL റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ജനുവരി അവസാനംവരെ

റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചു BSNL പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുകളായിരുന്നു 269 രൂപയുടേത് .ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ജനുവരി 31 വരെ ലഭ്യമാകുന്നതാണു് .269 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2600 മിനുട്ട് കോളുകളും കൂടാതെ 2.6ജിബിയുടെ ഡാറ്റ & 260 SMS എന്നിവ ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 26 ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജനുവരി 26 മുതൽ ജനുവരി 31 വരെ മാത്രമാണ് ലഭിക്കുന്നത് .

BSNL നൽകുന്ന 35 ജിബിയുടെ ഏറ്റവും പുതിയ ഓഫറുകൾ

ബർ സർവീസുകൾ എത്തുന്നു .ജിയോയുടെ ജിഗാ ഫൈബർ സർവീസുകൾക്ക് തൊട്ടുപിന്നാലെ പുതിയ ലാഭകരമായ ഓഫറുകളുമായാണ് BSNL ന്റെ ഭാരത് ഫൈബർ സർവീസുകൾ എത്തുന്നത് .ഭാരത് ഫൈബർ സർവീസുകൾ ലഭിക്കുന്നത് ഒരു ജിബിയ്ക്ക് 1.1 രൂപയുടെ നിരക്കിലാണ് .ഇത്തരത്തിൽ ദിവസ്സേന 35 ജിബിയുടെ ഡാറ്റയാണ് ഭാരത് ഫൈബർ സർവീസുകൾ ഓഫർ ചെയ്യുന്നത് .ഭാരത് ഫൈബർ സർവീസുകൾ ബുക്കിങ് നടത്തുവാനുള്ള സൗകര്യം ഉടനെ ലഭ്യമാകുന്നതാണു് .

BSNL ന്റെ മറ്റു ഓഫറുകൾ 

തിയ വർഷത്തിലും നല്ല ഒരുപിടി ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കഴിഞ്ഞു .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭകരമായ ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകിയ രണ്ടു ടെലികോം കമ്പനികളായിരുന്നു ജിയോയും കൂടാതെ BSNL ലും .എന്നാൽ നിലവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് BSNL നേക്കാളും കൂടുതൽ ഉപഭോതാക്കൾ ജിയോയിൽ ആണ് എന്നതാണ് .ഒരുപാടു പരാതികൾ BSNL ൽ ഉപഭോതാക്കളിൽ നിന്നും എത്തുന്നുണ്ട് .അതിൽ പ്രധാനമായും ഉപഭോതാക്കൾ ചൂണ്ടികാണിക്കുന്നത് ഇന്റർനെറ്റ് സ്ലോ പോലെയുള്ളതാണ് .എന്തായാലും വരും ദിവസങ്ങളിൽ പുതിയ ഓഫറുകൾക്കൊപ്പം മികച്ച ഇന്റർനെറ്റും BSNL ൽ നിന്നും ലഭ്യമാകുന്നു എന്നാണ് സൂചനകൾ . 

BSNL അവരുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഒരു വർഷത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജുകളിൽ ആണ് BSNL ഉപഭോതാക്കൾക്ക് ഈ അൺലിമിറ്റഡ് ഓഫറുകൾ ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭ്യമാകുന്നത് .ഡൽഹി കൂടാതെ മുംബൈ എന്നി സംസ്ഥാനങ്ങളിൽ ഒഴികെ കോളുകൾ സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഒരു വർഷത്തേക്ക് 1,000 SMS ,ഹാലോ ട്യൂണുകളും സൗജന്യമായി ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo