BSNL ന്റെ സിം കാർഡ് റീപ്ലേസ്‌മെന്റ് ഇപ്പോൾ 50 രൂപയ്ക്ക്
നമ്മളുടെ സിം പലതരത്തിൽ നഷ്ടപെട്ടുപോകാറുണ്ട് .അങ്ങനെ നഷ്ടപ്പെട്ടാൽ നമുക്ക് ഏത് നെറ്റ്വർക്ക് ആണോ ഉപയോഗിക്കുന്നത് അവരുടെ ഓഫീസിൽ നിന്നും ഫൈൻ തുക നൽകി പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുവാൻ സാധിക്കുന്നതാണ് . എന്നാൽ ഇപ്പോൾ BSNL ന്റെ ഏറ്റവും പുതിയ സിം കാർഡ് റീപ്ലേസ്‌മെന്റ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .നേരത്തെ 100 രൂപയായിരുന്നു റീപ്ലേസ്‌മെന്റ് ഇപ്പോൾ 50 രൂപയ്ക്ക് സാധ്യമാകുന്നതാണ് .
SurveyBSNL ന്റെ മറ്റു ഓഫറുകൾ
നിങ്ങളുടെ BSNL സിം കാർഡ് ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് 50 രൂപയുടെ ഫൈൻ മുഖേന ഇത് തിരിച്ചു എടുക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ സിം രജിസ്റ്റർ ചെയ്ത ഐഡി കാർഡ് ഒപ്പം 50 രൂപയുമായി BSNL ന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .എന്നാൽ വൊഡാഫോൺ ,എയർടെൽ ഉപഭോതാക്കൾക്ക് ഇത്തരത്തിൽ 30 രൂപയുടെ ഫൈൻ മുഖേനയും കൂടാതെ ജിയോയുടെ ഉപഭോതാക്കൾക്ക് ഒരുതരത്തിലുള്ള ഫൈൻ നൽകാതെയും സിം റീപ്ലേസ്‌മെന്റ് നടത്താവുന്നതാണ് .
BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .200ജിബിയുടെ ഡാറ്റ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് . 698 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .കൂടാതെ എന്നാൽ ഈ പ്ലാനുകളിൽ വോയിസ് കോളിംഗ് പോലെയുള്ള മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile
