ദിവസ്സേന 3.2 ജിബി ഡാറ്റ ;ബി എസ് എൻ എൽ ഓഫറുകൾ

ദിവസ്സേന 3.2 ജിബി ഡാറ്റ ;ബി എസ് എൻ എൽ  ഓഫറുകൾ
HIGHLIGHTS

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇവിടെ

 

BSNL ന്റെ പുതുക്കിയ ഓഫറുകൾ എത്തി .349 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക്  ഇപ്പോൾ ലഭിക്കുന്നത് ദിവസ്സേന 3.2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ വാലിഡിറ്റിയും കൂട്ടിയിരിക്കുന്നു .നേരത്തെ 349 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്നത് 54 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു .എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 64 ദിവസ്സത്തെ വാലിഡിറ്റിയാണ് .അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസേന 100 SMS എന്നിവയും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നേരത്തെ ഈ പ്ലാനുകളിൽ 1 ജിബിയുടെ ഡാറ്റ മാത്രമായിരുന്നു ലഭിച്ചിരുന്നത് .

BSNL ന്റെ മറ്റു ഓഫറുകൾ നോക്കാം 

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭകരമായ ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകിയ രണ്ടു ടെലികോം കമ്പനികളായിരുന്നു ജിയോയും കൂടാതെ BSNL ലും .എന്നാൽ നിലവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് BSNL നേക്കാളും കൂടുതൽ ഉപഭോതാക്കൾ ജിയോയിൽ ആണ് എന്നതാണ് .ഒരുപാടു പരാതികൾ BSNL ൽ ഉപഭോതാക്കളിൽ നിന്നും എത്തുന്നുണ്ട് .അതിൽ പ്രധാനമായും ഉപഭോതാക്കൾ ചൂണ്ടികാണിക്കുന്നത് ഇന്റർനെറ്റ് സ്ലോ പോലെയുള്ളതാണ് .എന്തായാലും വരും ദിവസങ്ങളിൽ പുതിയ ഓഫറുകൾക്കൊപ്പം മികച്ച ഇന്റർനെറ്റും BSNL ൽ നിന്നും ലഭ്യമാകുന്നു എന്നാണ് സൂചനകൾ . 

BSNL അവരുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഒരു വർഷത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജുകളിൽ ആണ് BSNL ഉപഭോതാക്കൾക്ക് ഈ അൺലിമിറ്റഡ് ഓഫറുകൾ ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭ്യമാകുന്നത് .ഡൽഹി കൂടാതെ മുംബൈ എന്നി സംസ്ഥാനങ്ങളിൽ ഒഴികെ കോളുകൾ സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഒരു വർഷത്തേക്ക് 1,000 SMS ,ഹാലോ ട്യൂണുകളും സൗജന്യമായി ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo