ബിഎസ്എൻഎൽഉപഭോക്താക്കൾക്ക് ഇതാ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇഷ്ടമുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുവാൻ അവസരം .ഇപ്പോൾ ഫാൻസി നമ്പറുകൾ തിരഞ്ഞെടുക്കുവാൻ ഉള്ള ലേലം ആരംഭിച്ചിരിക്കുന്നു .
സെപ്റ്റംബർ 27 വരെയാണ് ഉപഭോക്താക്കൾക്ക് ഈ അവസരം ലഭിക്കുന്നത് .http://eauction.bsnl.co.in/auction6/eauction.aspx എന്ന വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ ലേലത്തിൽ പങ്കെടുക്കുവൻ സാധിക്കുന്നു .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇന് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകേണ്ടതില്ല .പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ഇനി റീടൈലറിനെ സമീപിച്ചാൽ മതിയാകും .ഉടൻ തന്നെ ഈ സംവിധാനം നിലവിൽ കൊണ്ടുവരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .
നേരത്തെ ബിഎസ്എൻഎൽ സിം കളഞ്ഞുപോയാലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ നഷപെട്ടുപോയാലോ പുതിയ സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകണമായിരുന്നു .എന്നാൽ പുതിയ സംവിധാനങ്ങൾ വരുന്നതോടെ നിങ്ങളുടെ വീടിന്റെ അടുത്തുള്ള റീടൈലറുകൾ വഴി എടുക്കുവാൻ സാധിക്കും .