ഇഷ്ട നമ്പർ !! ബിഎസ്എൻഎൽ ഫാൻസി നമ്പർ ലേലം ആരംഭിച്ചു

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഇപ്പോൾ പുതിയ ഓപ്‌ഷനുകൾ

ഫാൻസി നമ്പർ തിരഞ്ഞെടുക്കുവാൻ ഉള്ള ലേലം തുടങ്ങിയിരിക്കുന്നു

അതുപോലെ തന്നെ ബിഎസ്എൻഎൽ സിം ഡ്യൂപ്ലിക്കറ്റ് റീറ്റെയ്ൽ വഴിയും

ഇഷ്ട നമ്പർ !! ബിഎസ്എൻഎൽ ഫാൻസി നമ്പർ ലേലം ആരംഭിച്ചു

ബിഎസ്എൻഎൽഉപഭോക്താക്കൾക്ക് ഇതാ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇഷ്ടമുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുവാൻ അവസരം .ഇപ്പോൾ ഫാൻസി നമ്പറുകൾ തിരഞ്ഞെടുക്കുവാൻ ഉള്ള ലേലം ആരംഭിച്ചിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

സെപ്റ്റംബർ 27 വരെയാണ് ഉപഭോക്താക്കൾക്ക് ഈ അവസരം ലഭിക്കുന്നത് .http://eauction.bsnl.co.in/auction6/eauction.aspx എന്ന വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ ലേലത്തിൽ പങ്കെടുക്കുവൻ സാധിക്കുന്നു .

ഇനി റീടൈലേഴ്സ് വഴിയും ഡ്യൂപ്ലിക്കറ്റ് സിം അപ്ലൈ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ എത്തുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇന് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകേണ്ടതില്ല .പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ഇനി റീടൈലറിനെ സമീപിച്ചാൽ മതിയാകും .ഉടൻ തന്നെ ഈ സംവിധാനം നിലവിൽ കൊണ്ടുവരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

നേരത്തെ ബിഎസ്എൻഎൽ സിം കളഞ്ഞുപോയാലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ നഷപെട്ടുപോയാലോ പുതിയ സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകണമായിരുന്നു .എന്നാൽ പുതിയ സംവിധാനങ്ങൾ വരുന്നതോടെ നിങ്ങളുടെ വീടിന്റെ അടുത്തുള്ള റീടൈലറുകൾ വഴി എടുക്കുവാൻ സാധിക്കും .

Experienced Social Media And Content Marketing Specialist View Full Profile