തകർപ്പൻ BSNL ഓഫറുകൾ ,ഇരട്ടി ഡാറ്റയുമായി എത്തി

HIGHLIGHTS

നമ്മുടെ സ്വന്തം BSNL പുതിയ ഓഫറുകളുമായി എത്തി

 

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .BSNL ഉപഭോതാക്കൾക്ക് ഇത് ഒരു സന്തോഷവാർത്തനെയാണ് .ലൂട്ട് ലോ എന്ന പേരിലാണ് BSNL ഈ ഓഫറുകൾ പുറത്തിറക്കുന്നത് .225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപയുടെ പ്ലാനുകളാണ് BSNL ഉപഭോതാക്കൾക്കായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

500 എംബി, 500 എംബി, 3 ജിബി, 7 ജിബി, 15 ജിബി, 30 ജിബി, 60 ജിബി, 90 ജിബി വരെ ഉപഭോതാക്കൾക്ക് ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ടെലികോം മേഖലയിൽ ശക്തമായ ഒരു പോരാട്ടം തന്നെയാണ് ഇപ്പോൾ നടക്കുന്നത് എന്നുതന്നെ പറയാം 

കഴിഞ്ഞ ആഴ്ചയാണ് എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി കമ്പനികൾ അവരുടെ പുതിയ പ്ലാനുകൾ പുറത്തിറക്കിയിരുന്നത് .ഇത് കൂടാതെ BSNL 1,000 എം ബി പി എസ്  വേഗതയുള്ള  FTTH സേവനവുമായി ബിഎസ്എൻ എൽ എത്തുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആദ്യം അവതരിപ്പിക്കപ്പെടുമെന്നു കരുതുന്നു .

നെക്സ്റ്റ് ജനറേഷൻ ഒപ്റ്റിക്കൽ  ട്രാൻസ്‌പോർട്ട് (NG-OTH) ടെക്‌നോളജി അധിഷ്ഠിതമായ ഈ ബ്രോഡ്ബാൻഡ് സേവനം ആദ്യ ഘട്ടത്തിൽ  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ ഉൾപ്പടെയുള്ള  44 പ്രധാന സ്ഥലങ്ങളിൽക്കൂടി കടന്നുപോകും. 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :