ഭാരത് ഫൈബർ സർവീസുകൾ ;1.1 രൂപയ്ക്ക് ഡാറ്റ BSNL ൽ നൽകുന്നു

HIGHLIGHTS

പുതിയ തകർപ്പൻ ഓഫറുകളുമായി BSNL എത്തുന്നു

ഭാരത് ഫൈബർ സർവീസുകൾ ;1.1 രൂപയ്ക്ക് ഡാറ്റ BSNL ൽ നൽകുന്നു

2019 ന്റെ ആരംഭത്തിൽ തന്നെ പുതിയ ഓഫറുകളുമായി BSNL എത്തി കഴിഞ്ഞു .BSNL ന്റെ പുതിയ ഫൈബർ സർവീസുകൾ എത്തുന്നു .ജിയോയുടെ ജിഗാ ഫൈബർ സർവീസുകൾക്ക് തൊട്ടുപിന്നാലെ പുതിയ ലാഭകരമായ ഓഫറുകളുമായാണ് BSNL ന്റെ ഭാരത് ഫൈബർ സർവീസുകൾ എത്തുന്നത് .ഭാരത് ഫൈബർ സർവീസുകൾ ലഭിക്കുന്നത് ഒരു ജിബിയ്ക്ക് 1.1 രൂപയുടെ നിരക്കിലാണ് .ഇത്തരത്തിൽ ദിവസ്സേന 35 ജിബിയുടെ ഡാറ്റയാണ് ഭാരത് ഫൈബർ സർവീസുകൾ ഓഫർ ചെയ്യുന്നത് .ഭാരത് ഫൈബർ സർവീസുകൾ ബുക്കിങ് നടത്തുവാനുള്ള സൗകര്യം ഉടനെ ലഭ്യമാകുന്നതാണു് .

Digit.in Survey
✅ Thank you for completing the survey!

BSNL ന്റെ മറ്റു ഓഫറുകൾ 

തിയ വർഷത്തിലും നല്ല ഒരുപിടി ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കഴിഞ്ഞു .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭകരമായ ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകിയ രണ്ടു ടെലികോം കമ്പനികളായിരുന്നു ജിയോയും കൂടാതെ BSNL ലും .എന്നാൽ നിലവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് BSNL നേക്കാളും കൂടുതൽ ഉപഭോതാക്കൾ ജിയോയിൽ ആണ് എന്നതാണ് .ഒരുപാടു പരാതികൾ BSNL ൽ ഉപഭോതാക്കളിൽ നിന്നും എത്തുന്നുണ്ട് .അതിൽ പ്രധാനമായും ഉപഭോതാക്കൾ ചൂണ്ടികാണിക്കുന്നത് ഇന്റർനെറ്റ് സ്ലോ പോലെയുള്ളതാണ് .എന്തായാലും വരും ദിവസങ്ങളിൽ പുതിയ ഓഫറുകൾക്കൊപ്പം മികച്ച ഇന്റർനെറ്റും BSNL ൽ നിന്നും ലഭ്യമാകുന്നു എന്നാണ് സൂചനകൾ . 

BSNL അവരുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഒരു വർഷത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജുകളിൽ ആണ് BSNL ഉപഭോതാക്കൾക്ക് ഈ അൺലിമിറ്റഡ് ഓഫറുകൾ ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭ്യമാകുന്നത് .ഡൽഹി കൂടാതെ മുംബൈ എന്നി സംസ്ഥാനങ്ങളിൽ ഒഴികെ കോളുകൾ സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഒരു വർഷത്തേക്ക് 1,000 SMS ,ഹാലോ ട്യൂണുകളും സൗജന്യമായി ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo