വീണ്ടും ഞെട്ടിച്ചുകൊണ്ട് ഇതാ ബി എസ് എൻ എൽ എത്തി

HIGHLIGHTS

ബിഎസ്എൻഎൽ ഫാൻസി നമ്പർ പോയത് 2.4 ലക്ഷം രൂപയ്ക്ക്

രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തായിരുന്നു ഈ സംഭവം നടന്നിരിക്കുന്നത്

വീണ്ടും ഞെട്ടിച്ചുകൊണ്ട് ഇതാ ബി എസ് എൻ എൽ എത്തി

ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ BSNL ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാൻസി നമ്പർ ലേലത്തിൽ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത് .കോട്ടയിൽ ഉള്ള ഒരു ഉരുള കിഴങ്ങ് വ്യാപാരിയാണ് BSNL ന്റെ അവസാനം 6 പൂജ്യത്തിൽ അവസാനിക്കുന്ന ഫാൻസി നമ്പർ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത് .തനൂജ് എന്നാണ് ഈ വ്യാപാരിയുടെ പേര് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇത്ര വലിയ തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും തന്നെ ഞെട്ടിച്ചുകളഞ്ഞു .20000 രൂപയിൽ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാൽ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാൻസി നമ്പറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .

4 മാസം വരെ സൗജന്യമായി ഉപഭോക്താക്കൾക്ക് ബ്രോഡ് ബാൻഡ് ലഭിക്കുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതാ സൗജന്യ ബ്രോഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നു .4 മാസ്സം വരെ സൗജന്യ ബ്രോഡ് ബാൻഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് ഇപ്പോൾ .ഈ ഓഫറുകൾ ഇന്ത്യയിലെ എല്ലാ ബ്രോഡ് ബാൻഡ് ഭാരത് ഫൈബർ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നതാണു് .1 വർഷത്തെ വാലിഡിറ്റിയിൽ മുതൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിലാണ് ഇത് ലഭിക്കുന്നത് .ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളിൽ ഇനി മുതൽ 12 മാസ്സവും കൂടാതെ 1 മാസം എക്സ്ട്രാ വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 24 മാസ്സത്തെ അതായത് 2 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ആണ് .

24 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഇനി മുതൽ 3 മാസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതായത് ഇനി മുതൽ ഉപഭോക്താക്കൾക്ക് 27 മാസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 36 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളിൽ ആണ് .36 മാസ്സത്തെ അതായത് മൂന്നു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 4 മാസ്സത്തെ എക്സ്ട്രാ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതാണ് .അതായത് മുഴുവനായി 40 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇനി മുതൽ ലഭിക്കുക .ഈ ഓഫറുകൾ ലഭിക്കുന്നതിനായി 18003451500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile