Created Using AI
13 മുതൽ 65 വയസ്സുവരെയുള്ളവർക്ക് PM Jan Dhan Yojana (PMJDY) വഴി രണ്ട് ലക്ഷം രൂപ വരെ ലഭിക്കുമെന്ന പേരിൽ വ്യാജപ്രചാരണം. 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ കേന്ദ്രസർക്കാർ ധനസഹായം നൽകുന്നുവെന്ന അവകാശവാദവുമായി മെസേജുകളും ലിങ്കുകളും പ്രചരിക്കുന്നുണ്ട്. എന്നാലിത് നമ്മുടെ വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടുത്തുന്ന ഓൺലൈൻ തട്ടിപ്പാണെന്ന് അധികൃതർ അറിയിച്ചു.
വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന സൈബർ കെണികളാണ് പ്രധാനമന്ത്രി ജൻ ധൻ യോജനയുടെ പേരിൽ പ്രചരിക്കുന്നതെന്ന് PIB Fact Check എന്ന എക്സ് പേജിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയതായി പ്രചരിക്കുന്ന ഈ തട്ടിപ്പിനെ കുറിച്ച് വിശദമായി അറിയാം.
വാട്സ്ആപ്പ് വഴിയും മറ്റുമായി PMJDY പദ്ധതിയ്ക്ക് കീഴിൽ രണ്ട് ലക്ഷം രൂപ വരെ തുക ലഭിക്കുമെന്ന തരത്തിൽ വ്യാജലിങ്കുകൾ പ്രചരിക്കുന്നത്. 2 ലക്ഷം വരെ കേന്ദ്രസർക്കാർ നേരിട്ട് ധനസഹായം നൽകുന്നുവെന്നും ഇതിനായി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വ്യാജലിങ്കും മെസേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: iOS 27 മുതൽ macOS 27 Golden Gate വരെ; ആപ്പിളിന്റെ ആദ്യ പബ്ലിക് ബീറ്റാസിന് ഫുൾ പോസിറ്റിവ് റിവ്യൂ
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഫാക്ട്-ചെക്ക് ഏജൻസിയായ PIB Fact Check ഇത്തരം വ്യാജ വാർത്തകളിൽ നിന്ന് ജാഗ്രത പാലിക്കാനുള്ള നിർദേശം പുറത്തുവിട്ടു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആധാർ, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഹാക്കർമാരുടെയും സൈബർ കുറ്റവാളികളുടെയും പക്കലെത്തിയേക്കും.
പ്രധാൻ മന്ത്രി ജൻ ധൻ യോജന പ്രകാരം പ്രായത്തിനനുസരിച്ച് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നേരിട്ടുള്ള പണ സഹായം നൽകുന്നുണ്ടെന്ന പ്രചരിക്കുന്ന സന്ദേശം പിഐബി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. യഥാർത്ഥ കേന്ദ്ര സർക്കാർ പദ്ധതിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അധിക്യതർ വ്യക്തമാക്കി.
PMJDY പദ്ധതിയ്ക്ക് കീഴിൽ 50,000 മുതൽ 2 ലക്ഷം രൂപ വരെ നേരിട്ടുള്ള ധനസഹായം ലഭിക്കുന്നില്ല. പകരം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത് ഒരു ഇൻഷുറൻസ് പരിരക്ഷയാണ്. അർഹരായ അക്കൗണ്ട് ഉടമകൾക്ക് RuPay ഡെബിറ്റ് കാർഡ് ലഭ്യമാക്കുന്നു. ഇതിലൂടെ പരമാവധി ₹2 ലക്ഷം വരെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ പദ്ധതി നിബന്ധനകൾക്ക് വിധേയമാണെന്നും പിഐബി പുറത്തുവിട്ട പ്രസ്താവനയിൽ വിശദമാക്കുന്നു. 50,000 മുതൽ 2 ലക്ഷം വരെ പണം നൽകുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
A viral #WhatsApp message claims that online application for Pradhan Mantri Jan Dhan Yojana (PMJDY) 2026 has started & eligible Indian citizens aged 13–65 years will receive financial assistance ranging from ₹50,000 to ₹2,00,000 under the scheme, based on their age.… pic.twitter.com/YR9BTAv55H
— PIB Fact Check (@PIBFactCheck) July 15, 2026
PMJDY പദ്ധതി ഒരു ഇൻഷുറൻസ് പരിരക്ഷയാണ്. ഇതിൽ നിന്നും നേരിട്ടുള്ള ധനസഹായമോ പണമായി ലഭിക്കുന്ന ഗ്രാന്റോ ലഭിക്കില്ല എന്നത് ശ്രദ്ധിക്കുക.
ഇങ്ങനെ പ്രചരിക്കുന്ന സന്ദേശത്തിലെ ലിങ്ക് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതല്ല. ഇങ്ങനെയുള്ള വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്ന് പിഐബി മുന്നറിയിപ്പ് നൽകുന്നു.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മെസേജുകളോട് പ്രതികരിക്കാതിരിക്കുക. സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് ഔദ്യോഗിക പേജുകൾ സന്ദർശിച്ച് സ്ഥിരീകരിക്കുക.