Amazon Indiaയിൽ ഐഫോണിനെ തോൽപ്പിക്കുന്ന ഈ Samsung ഫോണിന് വൻ വിലക്കിഴിവ്

HIGHLIGHTS

സാംസങ് ഗാലക്‌സി അൾട്രാ എസ് 22 മികച്ച വിലക്കിഴിവിൽ വാങ്ങാം

Samsung Galaxy Ultra S22 ന്റെ 128GB സ്റ്റോറേജ് മോഡലിനാണ് ഓഫർ

ആമസോൺ ഇന്ത്യ നൽകുന്ന ഈ ഓഫറിനെ കുറിച്ച് വിശദമായി അറിയാം

Amazon Indiaയിൽ ഐഫോണിനെ തോൽപ്പിക്കുന്ന ഈ Samsung ഫോണിന് വൻ വിലക്കിഴിവ്

സാംസങ് ഗാലക്‌സി എസ് 23 അൾട്രാ അധികം വൈകാതെ തന്നെ വിപണിയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ സാംസങ് ഗാലക്‌സി എസ് 22 അൾട്രാ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നായി ഇപ്പോഴും വിപണി കീഴടക്കുന്നു. ഐഫോൺ 14 പ്രോ മാക്‌സിനെ മറികടക്കാനുള്ള സവിശേഷതകൾ സാംസങ്ങിന്റെ ഈ പ്രീമിയം ഫോണിനുണ്ടെന്നാണ് വിലയിരുത്തുന്നത്.
Samsung Galaxy S22 Ultra-യ്‌ക്ക് അത്യാവശ്യം വില അധികമാണെങ്കിലും, ഇപ്പോൾ ആമസോൺ ഓഫറിലൂടെ വമ്പിച്ച കിഴിവിൽ ഫോൺ വാങ്ങാവുന്നതാണ്. അതിനാൽ, സാംസങ്ങിന്റെ ഈ ഫോൺ സ്വന്തമാക്കാണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം.

Digit.in Survey
✅ Thank you for completing the survey!

ബന്ധപ്പെട്ട വാർത്തകൾ: അവിശ്വസനീയം! ആപ്പിൾ iPhone 14 വെറും 46,990 രൂപക്കോ?

Samsung Galaxy S22 അൾട്രായ്ക്ക് മികച്ച ഡിസ്‌കൗണ്ട്

സാംസങ് ഗാലക്‌സി എസ് 22 അൾട്രായുടെ 128 GB വേരിയന്റിന് ശരിക്കും വലിയ വിലയാണ്. അതായത്, 1,31,999. എന്നാൽ ആമസോൺ ഒരു അത്ഭുതകരമായ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, വെറും 79,799 രൂപയ്ക്ക് ഫോൺ വാങ്ങാം. 28 ശതമാനം കിഴിവ് ഫോണിന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഡിസ്‌കൗണ്ടിന് ശേഷം, സാംസങ്ങിന്റെ മുൻനിര സ്മാർട്ട്‌ഫോൺ വെറും 94999 രൂപയ്ക്ക് ലഭ്യമാണ്. 
സാംസങ്ങിന് ലഭിക്കുന്ന ബാങ്ക് ഓഫറുകൾ കൂടി പരിശോധിക്കാം.

സാംസങ് ഗാലക്സി S22 അൾട്രാ എക്സേഞ്ച് ഓഫർ

സാംസങ് ഗാലക്‌സി എസ് 22 അൾട്രായ്ക്ക് ആമസോൺ ഒരു എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. 100 രൂപ വരെ വിലക്കിഴിവ് ലഭിക്കും. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ Samsung Galaxy S22 Ultraന്റെ വിലയിൽ 15,200 രൂപയുടെ കിഴിവ് ലഭിക്കുന്നു. എന്നാൽ എത്ര രൂപ വരെ കിഴിവ് അനുവദിക്കുമെന്നത് നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന്റെ മോഡലിനെയും അവസ്ഥയെയും നിങ്ങളുടെ പ്രദേശത്തെ എക്‌സ്‌ചേഞ്ച് ഓഫർ ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. ഈ രണ്ട് ഓഫറുകളും ചേർന്ന് സാംസങ് ഗാലക്‌സി എസ് 22 അൾട്രായുടെ വില വെറും 79799 രൂപയായി കുറയും. 

Samsung Galaxy S22 അൾട്രാ ബാങ്ക് ഓഫർ

ഈ ഡീൽ കൂടുതൽ ആകർഷകമാക്കാൻ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്താം! ഉപഭോക്താക്കൾക്ക് 5 ശതമാനം കിഴിവിൽ 100 രൂപ വരെ ഓഫർ ലഭിക്കും. എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡ് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 250 രൂപയാണ് ഓഫർ. മാത്രമല്ല, കുറഞ്ഞ വിലയിൽ സ്‌മാർട്ട്‌ഫോൺ വീട്ടിലെത്തിക്കുന്നതിന് നിങ്ങൾക്ക് നോ-കോസ്റ്റ് EMI ഓപ്‌ഷനുകൾ ലഭിക്കും. 

എന്തുകൊണ്ട് Samsung Galaxy S22 Ultra ഇത്രയും മികച്ചത്? 

സാംസങ് ഗാലക്സി S സീരീസ്, സാംസങ് ഗാലക്സി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളുടെ പ്രവർത്തനക്ഷമത സംയോജിപ്പിച്ചാണ് Samsung Galaxy S22 Ultra വരുന്നത്. ഗ്യാലക്‌സി എസ് 22 അൾട്രായിൽ സാംസങ്ങിന്റെ എസ് പെൻ ഉണ്ട്. അത് ഡൂഡിലുകൾ സൃഷ്ടിക്കാനും ഫോട്ടോകൾ എഡിറ്റ് ചെയ്യാനും വീഡിയോകൾ ചെയ്യാനും മറ്റും ഉപയോഗിക്കാം. ഗാലക്‌സി എസ് 22 അൾട്രാ 45W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയോടെ ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo