Best Monsoon Gadget: മഴ, ചൂട് ചായ, ജോൺസൺ മാഷ്! 3000 രൂപയ്ക്ക് താഴെ ഒന്നാന്തരം വാട്ടർപ്രൂഫ് Bluetooth Speaker വാങ്ങാം..

HIGHLIGHTS

മഴക്കാലത്ത് സുരക്ഷിതമായ സ്ഥലത്ത് ക്യാമ്പിങ് നടത്തുന്നവർക്കും അനുയോജ്യമായ വാട്ടർപ്രൂഫ് ബ്ലൂടൂത്ത് സ്പീക്കറുകളാണിവ

ഡ്യൂറബിലിറ്റി വളരെ മികച്ചതായതിനാൽ മഴവെള്ളം വീണാലും പ്രതിരോധിക്കാൻ ശേഷിയുണ്ട്

3000 രൂപയ്ക്ക് താഴെ ഒന്നാന്തരം വാട്ടർപ്രൂഫ് Bluetooth Speaker ലഭിക്കും

Best Monsoon Gadget: മഴ, ചൂട് ചായ, ജോൺസൺ മാഷ്! 3000 രൂപയ്ക്ക് താഴെ ഒന്നാന്തരം വാട്ടർപ്രൂഫ് Bluetooth Speaker വാങ്ങാം..

Best Monsoon Gadget: മഴയും ജോൺസൺ മാഷും മലയാളിക്ക് ഒരു വികാരമാണല്ലോ. മഴക്കാലത്ത് സംഗീതം ആസ്വദിക്കാൻ ഒരു സ്മാർട് ഗാഡ്ജെറ്റ് വാങ്ങിയാലോ? വെള്ളത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന Waterproof Bluetooth Speaker ഓൺലൈനിൽ പർച്ചേസ് ചെയ്യാം. ഇവയുടെ ഡ്യൂറബിലിറ്റി വളരെ മികച്ചതായതിനാൽ തന്നെ മഴവെള്ളം വീണാലും, മറ്റെങ്ങനെയെങ്കിലും നനഞ്ഞാലും പ്രതിരോധിക്കാൻ ശേഷിയുണ്ട്.

Digit.in Survey
✅ Thank you for completing the survey!

മഴക്കാലത്ത് സുരക്ഷിതമായ സ്ഥലത്ത് ക്യാമ്പിങ് നടത്തുന്നവർക്കും അനുയോജ്യമായ വാട്ടർപ്രൂഫ് ബ്ലൂടൂത്ത് സ്പീക്കറുകളാണിവ. നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആസ്വദിക്കാൻ യാത്രകളിലും കൂടെ കൂട്ടാം. വെള്ളം നനഞ്ഞാലും കേടാകുമെന്ന ഭയവും വേണ്ട.

Best Monsoon Gadget: വാട്ടർപ്രൂഫ് സ്പീക്കർ വാങ്ങാം

ഇതിനായി നിങ്ങൾക്ക് ആമസോണിൽ ലഭ്യമായ മികച്ച വാട്ടർപ്രൂഫ് സ്പീക്കറുകളാണ് പരിചയപ്പെടുത്തുന്നത്. ഈ സ്പീക്കറുകൾ മികച്ച ശബ്ദ ക്വാളിറ്റിയും, കരുത്തുറ്റ ഡിസൈനിലുമാണ് നിർമിച്ചിട്ടുള്ളത്. പൂൾസൈഡ് പാർട്ടികൾക്കും മറ്റും അനുയോജ്യമാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി ഒരുക്കിയിട്ടുള്ള ഈ Bluetooth Speaker-കളെ കുറിച്ച് വിശദമായി അറിയാം.

Best Monsoon Gadget
ബ്ലൂടൂത്ത് സ്പീക്കർ

Sony SRS-XB100 Wireless ബ്ലൂടൂത്ത് സ്പീക്കർ

IP67 റേറ്റിങ്ങുള്ള വയർലെസ് ബ്ലൂടൂത്ത് സ്പീക്കറാണിത്. സോണിയുടെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണിതെന്ന് പറയാം. ഇതിൽ സൌണ്ട് ഡിഫ്യൂഷൻ പ്രോസസർ കൊടുത്തിട്ടുണ്ട്. എക്സ്ട്രാ ഡീപ് സൌണ്ടും, 16 മണിക്കൂർ വരെ ബാറ്ററി ലൈഫുമുള്ള ഡിവൈസാണിത്. മൂന്ന് തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനാണ് സോണി SRS-XB100 വയർലെസ് സ്പീക്കറിനുള്ളത്. USB, ബ്ലൂടൂത്ത്, വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉപയോഗിക്കാം.

ഒറിജിനൽ വില: 5,990 രൂപ
ആമസോണിലെ വില: 3,504 രൂപ

നിങ്ങൾക്ക് 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ അനുവദിച്ചിരിക്കുന്നു. 169 രൂപയ്ക്ക് ഇഎംഐയിൽ വേണമെങ്കിലും പർച്ചേസ് നടത്താം.

Boat Stone 352 ബ്ലൂടൂത്ത് സ്പീക്കർ മികച്ച Monsoon Gadget!

10W RMS സ്റ്റീരിയോ സൌണ്ട് സപ്പോർട്ടുള്ള ഓഡിയോ ഡിവൈസാണിത്. IPX7 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി ഇതിനുണ്ട്. ഒറ്റ ചാർജിങ്ങിൽ 12 മണിക്കൂർ വരെയാണ് ബാറ്ററി കപ്പാസിറ്റി. ഒന്നര മണിക്കൂറിൽ ചാർജാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്ലൂടൂത്ത്, ഓക്സിലറി, വയർലെസ് എന്നീ മൂന്ന് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്.

ഒറിജിനൽ വില: 3,490 രൂപ
ആമസോണിലെ വില: 1,598 രൂപ

boAt RGB LEDs 14 W Bluetooth Speaker

9 മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റിയും, IPX7 റേറ്റിങ്ങുമുള്ള സ്മാർട് ഡിവൈസാണിത്. RGB LED ലൈറ്റുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ടൈപ്പ് സി ചാർജിങ്ങിനെ ബോട്ട് ബ്ലൂടൂത്ത് സ്പീക്കർ സപ്പോർട്ട് ചെയ്യുന്നു.

ഒറിജിനൽ വില: 6,990 രൂപ
ആമസോണിൽ വില: 3,199 രൂപ

Also Read: Alcatel V3 Ultra 5G: 108MP Triple ക്യാമറ, 2GB മെമ്മറി നോക്കിയ ഫ്രഞ്ച് കമ്പനിയുടെ പുത്തൻ താരം ഇന്ത്യയിലെത്തി

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo