കഴുത്ത് വേദനയും നടുവേദനയും? ലാപ്ടോപ്പുകൾക്ക് ടേബിൾടോപ് സ്റ്റാൻഡുകൾ

HIGHLIGHTS

കഴുത്ത് വേദന, നടുവ് വേദന, മസിലുകളിലെ പിടിത്തം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ലാപ്ടോപ്പ് സ്റ്റാന്റുകള്‍ ഉപയോഗിക്കുന്നത്

ലാപ്ടോപ്പുകളെ ശരിയായി വീഴാതെ നിര്‍ത്താന്‍ നോണ്‍-സ്ലിപ്പ് സിലിക്കോണ്‍ റബര്‍ പാഡുകള്‍ സഹായിക്കുന്നു

വളരെകാലത്തെ ഈടുനില്‍പ്പിനായി അലൂമിനിയം അലോയി വച്ചാണ് ഇവ നിർമിച്ചിട്ടുള്ളത്

കഴുത്ത് വേദനയും നടുവേദനയും? ലാപ്ടോപ്പുകൾക്ക് ടേബിൾടോപ് സ്റ്റാൻഡുകൾ

ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു ശരിയായ രീതിയിലുള്ള ഇരിപ്പിന്റെയും നടത്തത്തിന്റെയും അഭാവം മൂലമാണ്. പ്രത്യേകിച്ച് ലാപ്ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടേയും ഈ കാലത്ത് ലാപ്ടോപ്പിന് മുന്നില്‍ തലകുനിച്ചിരിക്കുന്നത്. കഴുത്ത് വേദന, നടുവ് വേദന, മസിലുകളിലെ പിടിത്തം പോലുള്ളപല ആരോഗ്യപ്രശന്ങ്ങള്‍ക്കും വഴിയൊരുക്കുന്നു. ജോലി അധികമുള്ള ദിവസങ്ങളിലാണെങ്കില്‍ ഈ അവസ്ഥ വഷളാകും. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാണ് ലാപ്ടോപ്പ് സ്റ്റാന്റു(laptop stands)കള്‍ ഉപയോഗിക്കുന്നത്. 

Digit.in Survey
✅ Thank you for completing the survey!

ലാപ്ടോപ്പുകളെ ശരിയായി വീഴാതെ നിര്‍ത്താന്‍ നോണ്‍-സ്ലിപ്പ് സിലിക്കോണ്‍ റബര്‍ പാഡുകള്‍ സഹായിക്കുന്നു. കൂടാതെ വളരെകാലത്തെ ഈടുനില്‍പ്പിനായി അലൂമിനിയം അലോയി വച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇവ ലാപ്പ്‌ടോപ്പ് സ്റ്റാന്‍ഡുകളുടെ പ്രീമിയം ചോയിസാണ്. ഡെല്‍, എച്ച്പി, ലേനോവോ, മാക്ബുക്ക്, എംഐ, സര്‍ഫേസ്, തിങ്ക്പാഡ്, അസ്യൂസ് പോലുള്ള 17 ഇഞ്ച് വരെ സൈസുള്ള ലാപ്പ്‌ടോപ്പുകള്‍ക്ക് ഉചിതമാണ്.

സെബ്രോണിക്‌സ്  അലൂമിനിയം അലോയ് ലാപ്‌ടോപ് സ്റ്റാൻഡ്  (Zebronics Aluminium Alloy Laptop Stand)

ലാപ്ടോപ്പുകളെ ശരിയായി വീഴാതെ നിര്‍ത്താന്‍ നോണ്‍-സ്ലിപ്പ് സിലിക്കോണ്‍ റബര്‍ പാഡുകള്‍ സഹായിക്കുന്നു. കൂടാതെ വളരെകാലത്തെ ഈടുനില്‍പ്പിനായി അലൂമിനിയം അലോയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. 5 കിലോ വരെ ഭാരം താങ്ങാനും ഏഴ് ലെവല്‍ വരെ അഡ്ജസ്റ്റ് ചെയ്യാനും ഇവയ്ക്ക് സാധിക്കും. മികച്ച നിലവാരമുള്ള എലഗന്റ് ഡിസൈനില്‍ നിര്‍മ്മിച്ച ഇവ ലാപ്പ്‌ടോപ്പ് സ്റ്റാന്‍ഡുകളില്‍ പ്രീമിയം ചോയിസാണ്. ഡെല്‍, എച്ച്പി, ലേനോവോ, മാക്ബുക്ക്, എംഐ, സര്‍ഫേസ്, തിങ്ക്പാഡ്, അസ്യൂസ് പോലുള്ള 17 ഇഞ്ച് വരെ സൈസുള്ള ലാപ്പ്‌ടോപ്പുകള്‍ക്ക് ഉചിതമാണ്.

PLIXIO അലൂമിനിയം ഫോൾഡബിൾ ലാപ്‌ടോപ് സ്റ്റാൻഡ് 

വളരം കട്ടിയുള്ളതും ദൃഢവുമായ അലൂമിനിയം അലോയിലും നിര്‍മ്മിച്ച PLIXIO യുടെ ലാപ്ടോപ്പ് ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. 10 മുതല്‍ 15.6 വരെ സ്‌ക്രീനിന് തരുന്ന തരത്തില്‍ ലാപ്ടോപ്പ് സ്റ്റാന്‍ഡ് അഡ്ജസ്റ്റ് ചെയ്യാനാകും. കൂടാതെ 6 ഇഞ്ച് വരെ പൊക്കി വെക്കാനാകുന്നത് കൊണ്ട് തന്നെ കൂടുതല്‍ നേരം ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന കഴുത്ത് വേദന, നടുവ് വേദന എന്നത് ഒഴിവാക്കാവുന്നതാണ്. ഈ സ്റ്റാന്‍ഡുകള്‍ വളരെ ഭാരം കുറഞ്ഞതാണ്. കൂടാതെ ശരിയായി സൂക്ഷിക്കാന്‍ സ്റ്റോറേജ് ബാഗുകളുമിവയോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

പോർട്രോണിക്‌സ്‌ മൈ ബഡ്ഡി  K3 പോർട്ടബിൾ ടേബിൾടോപ് സ്റ്റാൻഡ്  (Portronics My Buddy K3 Portable Tabletop Stand)

കൈത്തണ്ടകളിലെയും കഴുത്തിലെയും വേദനകള്‍ ഇനി പഴങ്കഥ. ശരീരത്തിന് വലിയ ആയാസം കൊടുക്കാതെ ദീര്‍ഘനേരം ജോലി ചെയ്യാന്‍ ഈ ഫോള്‍ഡബിള്‍ ലാപ്പ്‌ടോപ്പ് സ്റ്റാന്‍ഡുകള്‍ വ്യത്യസ്ത ആങ്കിളില്‍ വെക്കാവുന്നതാണ്. പ്ലേറ്റ്, ഗ്രൂവ്‌സ്, നോണ്‍-സ്ലിപ്പ് സിലിക്കോണ്‍ പാഡ് എന്നിവയോടൊപ്പമുള്ള ഈ അഡ്ജസ്റ്റബിള്‍ സ്റ്റാന്‍ഡ് ലാപ്പ്‌ടോപ്പ് വഴുതാതെ കാക്കും. ഓവര്‍ ഹീറ്റിങ്ങ് ഒഴിവാക്കാന്‍ ഈ ലാപ്പ്‌ടോപ്പ് സ്റ്റാന്‍ഡില്‍ ഹോളോഡ് ഔട്ട് പാര്‍ട്ടുകള്‍ സഹായിക്കുന്നു.

ടക്ക്‌സർ ലാപ്‍ടോപ് സ്റ്റാൻഡ് (Tukzer Laptop Stand)

ബാക്ക്പാക്കില്‍ ദിവസം എവിടെയെങ്കിലും കൊണ്ടു പോകാവുന്ന തരത്തില്‍ അള്‍ട്രാ തിന്‍ ഫോള്‍ഡബിള്‍ ലാപ്പ്‌ടോപ്പ് സ്റ്റാന്‍ഡാണിവ. മറ്റു ഡെസ്‌ക്ക് സ്റ്റാന്‍ഡുകളെക്കാള്‍ വ്യത്യസ്തമായി മൂന്ന് മടങ്ങ് അധികബലം ഈ സ്റ്റാന്‍ഡുകള്‍ക്കുണ്ട്. ലാപ്പ്‌ടോപ്പിന്റെ ഓവര്‍ ഹീറ്റിങ്ങ് തടയാനായി റിസ്സസ്സ് ഇന്‍ക്രീസ് എയര്‍ഫ്‌ളോയുമുണ്ട്. 15.6 ഇഞ്ച് വരെ ലാപ്ടോപ്പുകള്‍ക്കും ടാബുകള്‍ക്കും ഇവ അനുയോജ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo