4G Mobile Phones: ഇന്ത്യയിലെ മികച്ച 5 4G സ്മാർട്ട്ഫോണുകൾ

HIGHLIGHTS

8,000-ത്തിൽ താഴെയുള്ള മികച്ച 4G മൊബൈൽ ഫോണുകൾ വിപണിയിലുണ്ട്.

മികച്ച 5 4G മൊബൈൽ ഫോണുകൾ താഴെ നൽകുന്നു

4G Mobile Phones: ഇന്ത്യയിലെ മികച്ച 5 4G സ്മാർട്ട്ഫോണുകൾ

നിരവധി 4G ഫോണുകൾ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. 8,000-ത്തിൽ താഴെയുള്ള മികച്ച 4G മൊബൈൽ ഫോണുകൾ വിപണിയിലുണ്ട്. മികച്ച 5 4G മൊബൈൽ ഫോണുകൾ താഴെ നൽകുന്നു 

Digit.in Survey
✅ Thank you for completing the survey!

 

Poco C55 4G

6.71 ഇഞ്ച് IPS LCD ഡിസ്പ്ലെയാണുള്ളത്. HD+ റെസല്യൂഷനുള്ള പാനലാണ് ഇത്. ഒലിയോഫോബിക് കോട്ടിംഗോടുകൂടിയ സ്‌ക്രാച്ച്-റെസിസ്റ്റന്റ് സ്‌ക്രീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മീഡിയടെക് ഹീലിയോ G85 എസ്ഒസിയുടെ കരുത്തിലാണ് പോക്കോ സി55 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് പോക്കോ സി55 സ്മാർട്ട്ഫോൺ വരുന്നത്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Jiophone Next 

ജിയോഫോൺ നെക്സ്റ്റിൽ 5.45 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. ഇതൊരു എച്ച്ഡി+ ഡിസ്പ്ലെയാണ്. 720 x 1440 റസലൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്. 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. ആന്റി ഫിങ്കർപ്രിന്റ് കോട്ടിങും ഇതിലുണ്ട്. 3500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ജിയോ നൽകിയിരിക്കുന്നത്. ഒരു പിൻ ക്യാമറയും ഒരു ഫ്രണ്ട് ക്യമറയുമാണ് ജിയോഫോൺ നെക്സ്റ്റിലുള്ളത്. 
4Gഎൽടിഇ സപ്പോർട്ടുള്ള ജിയോഫോൺ നെക്സ്റ്റിൽ ഡ്യൂവൽ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. 

Poco C51 

പോക്കോ സി51 സ്മാർട്ട്ഫോണിൽ 120Hz ടച്ച് സാംപ്ലിങ് റേറ്റും 400 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള 6.52-ഇഞ്ച് HD+ (720×1,600 പിക്സലുകൾ) ഡിസ്‌പ്ലേയാണുള്ളത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് പോക്കോ സി51 സ്മാർട്ട്ഫോൺ വരുന്നത്. 8 മെഗാപിക്സൽ പ്രൈമറി സെൻസറും സെക്കൻഡറി ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൻസറാണുള്ളത്. ആൻഡ്രോയിഡ് 13 ഗോ എഡിഷനിലാണ് പോക്കോ സി51 പ്രവർത്തിക്കുന്നത്.  5,000mAh ബാറ്ററിയാണ് ഫോണിൽ പോക്കോ നൽകിയിട്ടുള്ളത്.

Samsung Galaxy M04 

സാംസങ് ഗാലക്‌സി എം04 സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് PLS LCD ഡിസ്പ്ലെയാണുള്ളത്. 720 x 1600 പിക്സൽസ് HD+ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ P35 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ4.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് ആൻഡ്രോയിഡ് 14 ഒഎസ് അപ്‌ഡേറ്റ് വരെ ലഭിക്കും. ണ്ട് പിൻ ക്യാമറകളാണ് ഈ ബജറ്റ് ഫോണിലുള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം04ൽ ഉള്ളത്.

Nokia C12 

നോക്കിയ സി12 സ്മാർട്ട്ഫോണിൽ 2 ജിബി റാമാണുള്ളത്. ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 
നോക്കിയ സി12 സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ല. 3000mAh ബാറ്ററിയാണ് ഫോണിൽഷ നൽകിയിട്ടുള്ളത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo